കൊച്ചി: ഒരു താമസസ്ഥലം എന്നതിലുപരി സ്വന്തം വീടിനോട് വളരെ വൈകാരികമായ അടുപ്പം സൂക്ഷിക്കുന്നവരാണ് നാം ഓരോരുത്തരും. വീടിന്റെ ഭംഗിയും പ്രൌഢിയും ആഭിജാത്യത്തിന്റെ അളവുകൊല്‍കൂടിയായാണ് നാം കരുതിപ്പോരുന്നത്. മോഡേണ്‍ സ്റ്റൈല്‍ വീടുകളുടെ വരവോടുകൂടി തങ്ങളുടെ പഴയ വീടിന്റെ ഭംഗിയും സൌകര്യങ്ങളും കാലോചിതമല്ല എന്നുകരുതുന്നവരും വളരെയാണ്. കെട്ടിലും മട്ടിലും കിടിലന്‍ ലുക്ക് നല്കി പഴയവീടിനെ അടിമുടി മാറ്റുന്ന ഹോം റെനോവേഷന്‍ ഇന്ന് ഭവന നിര്‍മ്മാണമേഖലയിലെ ട്രെന്‍ണ്ടിംഗ് സബ്ജക്റ്റ് ആണ്. ഉന്നത ഗുണനിലവാരമുള്ള നിര്‍മ്മാണ വസ്തുക്കള്‍ ഉപയോഗിച്ച് നിര്‍മ്മിക്കുവാന്‍സാധിച്ചു എന്നതാണ് പഴയ വീടുകളെ പുതിയ […]