ചെന്നൈ: കഴിഞ്ഞ ദിവസമാണ് നടി ഷക്കീല കോണ്‍ഗ്രസില്‍ ചേര്‍ന്നത്. ഇപ്പോഴിതാ പാര്‍ട്ടിയില്‍ ചേരാനുണ്ടായ കാരണങ്ങള്‍ വെളിപ്പെടുത്തിയിരിക്കുകയാണ് നടി.മതത്തില്‍ രാഷ്ട്രീയം കലര്ത്തില്ലെന്നതാണ് തനിക്ക് കോണ്‍ഗ്രസില്‍ ഏറ്റവും ഇഷ്ടപ്പെട്ട ആശയമെന്ന് താരം പറയുന്നു.
പിതാവ് കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്നു. ജവഹര്‍ലാല്‍ നെഹ്റുവിനെക്കുറിച്ചും, അദ്ദേഹം രാഷ്ട്രത്തിനു നല്കിയ സംഭാവനകളെക്കുറിച്ചുമൊക്കെ അച്ഛന് പറയാറുണ്ടായിരുന്നു. അതിനാല്‍, ചെറുപ്പത്തില്‍ത്തന്നെ കോണ്‍ഗ്രസിനോടു മനസില്‍ ഒരിഷ്ടമുണ്ടെന്ന് ഷക്കീല പറഞ്ഞു.
പ്രവര്‍ത്തിക്കുന്നെങ്കില്‍ ദേശീയ പാര്ട്ടിയിലായിരിക്കുമെന്ന് നേരത്തേ തീരുമാനിച്ചിരുന്നുവെന്നും, കോണ്‍ഗ്രസില്‍നിന്നു ക്ഷണം കിട്ടിയപ്പോള്‍ അതു സ്വീകരിച്ചുവെന്നും ഷക്കീല പറഞ്ഞു.ഒരു മാദ്ധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടി.
