ശമ്ബള നിഷേധത്തിലൂടെ സര്‍ക്കാര്‍ കെഎസ്‌ആര്‍ടിസി ജീവനക്കാരെ പണിമുടക്കിന് നിര്‍ബന്ധിതരാക്കുന്നു: കെഎസ്‌ടി എംപ്ലോയീസ് സംഘ്

പാലക്കാട്: കെഎസ്‌ആര്‍ടിസി ജീവനക്കാര്‍ക്ക് പണിയെടുത്ത കൂലി നിഷേധിക്കുന്ന സര്‍ക്കാര്‍ പണിമുടക്ക് ക്ഷണിച്ചു വരുത്തുകയാണെന്ന് കെഎസ്‌ടി എംപ്ലോയീസ് സംഘ് ജില്ലാ വൈസ് പ്രസിഡന്‍റ് സി.

ശശാങ്കന്‍ പറഞ്ഞു.

മെയ് മാസത്തെ ശമ്ബളം ഇന്നു വരെ വിതരണം ചെയ്യാത്ത സര്‍ക്കാരിനെതിരെ ശമ്ബള പ്രതിസന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ട് സെക്രട്ടേറിയറ്റിനു മുന്നിലും ജില്ലാ കേന്ദ്രങ്ങളിലും നടക്കുന്ന അനിശ്ചിത കാല പ്രതിഷേധ ധര്‍ണ്ണയുടെ ഏഴാം ദിവസം പാലക്കാട് ഡിപ്പോയിലെ ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കെഎസ്‌ആര്‍ടിസി ജീവനക്കാരുടെ സഹനസമരത്തെ അവഗണിച്ച്‌അനിശ്ചിതകാല പണിമുടക്കിലേക്ക് ജീവനക്കാരെ തള്ളിവിട്ട് ജനങ്ങളെ ബന്ധിയാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും ഉദ്ഘാടകന്‍ ആരോപിച്ചു.

193- കോടി രൂപ മെയ് മാസത്തില്‍ വരുമാനമുണ്ടായിരിന്നിട്ടും ജീവനക്കാരുടെ ശമ്ബളനിഷേധത്തിനെതിരായ പ്രക്ഷോഭം ഒരാഴ്ച പിന്നിടുന്ന സമയത്തും വിഷയം പരിഹരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകാത്ത സാഹചര്യത്തില്‍ അനിശ്ചിതകാല പണിമുടക്കിന് കെഎസ്‌ആര്‍ടിസി ജീവനക്കാര്‍ നിര്‍ബന്ധിതരാകുമെന്നും കേരളത്തിലെ സര്‍ക്കാര്‍ തൊഴിലാളി വര്‍ഗ്ഗത്തോട് വഞ്ചനയും, ഫാസിസവുമാണ് കാണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ധര്‍ണ്ണയില്‍ കെ.സുധീഷ്, എം. കണ്ണന്‍, സി. പ്രമോദ്, എല്‍. മധു, മുരുകേശന്‍ എന്നിവര്‍ സംസാരിച്ചു.

prp

Leave a Reply

*