കൊച്ചി: ഗൂഢാലോചന കേസില്‍ തിരുവനന്തപുരത്തെയും പാലക്കാട്ടെയും കേസുകള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സ്വര്‍ണകടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി.
ജസ്റ്റിസ് റിയാദ് റഹ്മാന്റെ ബെഞ്ചാണ് ഹര്‍ജി തള്ളിയത്.
സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് രഹസ്യമൊഴി നല്‍കിയ ശേഷം സ്വപ്ന, മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ വെളിപ്പെടുത്തല്‍ നടത്തിയിരുന്നു. ഇതേത്തുടര്‍ന്നാണ് സ്വപ്നയ്ക്കെതിരെ തിരുവനന്തപുരത്തും പാലക്കാട്ടും കേസ് റജിസ്റ്റര്‍ ചെയ്തത്.
താന്‍ ഗൂഢാലോചന നടത്തിയിട്ടില്ലെന്നും കേസുകള്‍ നിലനില്‍ക്കില്ലെന്നുമായിരുന്നു സ്വപ്നയുടെ വാദം

