ഇന്ത്യയില്‍ പഠിക്കാന്‍ വിസ അനുവദിച്ചു തരണമെന്ന് അഭ്യര്‍ത്ഥിച്ച് അഫ്ഗാന് പെണ്‍കുട്ടി. താലിബാന് കീഴില്‍ തങ്ങള്‍ക്ക് വിദ്യാഭ്യാസം പൂര്‍ത്തിയാക്കുവാന്‍ സാധിക്കുകയില്ല.
ഇന്ത്യയിലേക്ക് പഠിക്കാന്‍ വരാനായി വിസ അനുവദിച്ചു തരണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയോട് അഭ്യര്‍ത്ഥന നടത്തി അഫ്ഗാന് വിദ്യാര്‍ത്ഥിനിയായ ഫാത്തിമ.
സ്ത്രീകള്‍ക്ക് വിദ്യാഭ്യാസം നിരോധിച്ച അഫ്ഗാനിസ്ഥാനില്‍ ദശലക്ഷ കണക്കിന് പെണ്‍കുട്ടികളുടെ വിദ്യാഭ്യാസമാണ് പാതി വഴിയില്‍ അവസാനിച്ചത്. അഫ്ഗാന് സ്ത്രീകള്‍ക്ക് പൊതു ഇടങ്ങളില്‍ തൊഴില്‍ ചെയ്യാനോ വിദ്യാഭ്യാസത്തിനോ അവകാശമില്ല എന്ന് ഫത്വ പുറപ്പെടുവിച്ചിരിക്കുകയാണ് താലിബാന്. ഇതുമൂലം സ്വപ്നങ്ങളും പ്രതീക്ഷകളും തകര്‍ന്ന് പെരുവഴിയില്‍ എത്തിനില്‍ക്കുകയാണ് അഫ്ഗാനിലെ വലിയൊരു വിഭാഗം സ്ത്രീകള്‍.
ഇന്ത്യയില്‍ പഠിക്കാന്‍ അതിയായ മോഹമുണ്ടെന്നാണ് ഫാത്തിമ പറയുന്നത്. ഇന്ത്യയില്‍ പഠിച്ചുകൊണ്ടിരുന്ന അഫ്ഗാനിസ്ഥാനിലെ 5000ത്തോളം വിദ്യാര്‍ത്ഥികള്‍ ഒരു വര്‍ഷമായി ഇന്ത്യയിലേക്ക് തിരിച്ച് വരാന്‍ സാധിക്കാതെ അഫ്ഗാനില്‍ കഴിയുകയാണ്. താലിബാന് അധികാരമേറ്റത് മുതല്‍ അഫ്ഗാന് പൗരന്മാര്ക്ക് ഒരു രാജ്യവും വിസ അനുവദിച്ചു കൊടുക്കുന്നില്ല. ഇതുമൂലം ഇന്ത്യയില്‍ പഠിച്ചുകൊണ്ടിരുന്ന വിദ്യാര്‍ത്ഥികളുടെ ഭാവിയും അനിശ്ചിതത്വത്തില്‍ ആയിരിക്കുകയാണ്. ഇന്ത്യ ഗവണ്മെന്റ് തങ്ങള്‍ക്ക് പഠിക്കുവാനായി വിസ അനുവദിച്ചു തരുമെന്ന പ്രതീക്ഷയിലാണ് വിദ്യാര്‍ത്ഥികള്‍.

