നടിയെ ആക്രമിച്ച കേസ്; ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകളും കേസും തമ്മില്‍ എന്തു ബന്ധമെന്ന് കോടതി

നടിയെ ആക്രമിച്ച കേസില്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകളും കേസും തമ്മില്‍ എന്ത് ബന്ധമാണുള്ളതെന്ന് പ്രോസിക്യൂഷനോട് കോടതി.

ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകള്‍ കേസിനെ എങ്ങനെയാണ് സഹായിക്കുകയെന്നും പ്രോസിക്യൂഷനോട് കോടതി ചോദിച്ചു. അതേസമയം കേസുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്ക് പിന്നില്‍ അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസാണെന്ന് ദിലീപിന്റെ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു.

കേസില്‍ ഇനിയും സാക്ഷി വിസ്താരം ആവശ്യമാണെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ കേസില്‍ സാക്ഷികളെ രണ്ടാമതും സാക്ഷി വിസ്താരം നടത്താന്‍ മതിയായ കാരണം വേണമെന്ന് കോടതി വ്യക്തമാക്കി. സാക്ഷി വിസ്താരം കഴിഞ്ഞ് മൂന്ന് മാസങ്ങള്‍ക്ക് ശേഷമാണ് വീണ്ടും സാക്ഷി വിസ്താരം വേണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടത്. ഇത് പ്രോസിക്യൂഷന്‍റെ കേസിന് അനുസൃതമായി സാക്ഷിമൊഴികളുണ്ടാക്കാനാണെന്ന് സംശയിക്കുന്നതായും കോടതി പരാമര്‍ശിച്ചു. കേസില്‍ പ്രതികളുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടേണ്ടത് അനിവാര്യമാണെന്നും കോടതി കൂട്ടിച്ചേര്‍ത്തു. വിചാരണക്കോടതി നടപടിക്കെതിരായ പ്രോസിക്യൂഷന്‍ ഹര്‍ജിയിലാണ് ഹൈക്കോടതി പരാമര്‍ശങ്ങള്‍. എന്നാല്‍ കേസില്‍ ഉണ്ടായ കാലതാമസം കണക്കിലേടുക്കേണ്ടതാണെന്ന് ദിലീപിന്‍റെ അഭിഭാഷകന്‍ കോടതിയെ നേരത്തെ അറിയിച്ചിരുന്നു.

prp

Leave a Reply

*