ലൈംഗികചുവയോടെയുള്ള സംസാരo, ജീന്‍പോള്‍ ലാലിനെതിരെ കേസ്

കൊച്ചി:ലൈംഗികച്ചുവയോടെ സംസാരിച്ചെന്നും സിനിമയില്‍ അഭിനയിച്ചതിനു പ്രതിഫലം നല്‍കിയില്ലെന്നുമുള്ള യുവനടിയുടെ പരാതിയില്‍ സംവിധായകന്‍ ജീന്‍പോള്‍ ലാല്‍, ശ്രീനാഥ് ഭാസി, അനൂപ്, അനിരുദ്ധ് എന്നിവര്‍ക്കെതിരെ പോലീസ് കേസ്. കൊച്ചി പനങ്ങാട് പൊലീസാണ് കേസെടുത്ത് അന്വേഷിക്കുന്നത്.  കുറ്റാരോപിതരെ ഇന്ന് പൊലീസ് ചോദ്യം ചെയ്തേക്കും.

നടനും സംവിധായകനുമായ ലാലിന്‍റെ മകനാണ് ജീന്‍ പോള്‍. ഹണിബീ, ഹണിബീടു, ഹായ് ഐ ആം ടോണി തുടങ്ങിയ ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്. ശ്രീനാഥ് ഭാസി നടനാണോ അതോ മറ്റാരെങ്കിലുമാണോ എന്ന് പൊലീസ് വ്യക്തമാക്കിയിട്ടില്ല. സിനിമയിലെ ടെക്നീഷ്യന്‍മാരാണ് അനൂപും അനിരുദ്ധും.

2016 നവംബര്‍ 16ന് ഹണിബീ ടു എന്ന സിനിമയുടെ ഷൂട്ടിങ്ങിനിടെയാണ് സംഭവമുണ്ടായത്. യുവനടി കൊച്ചി റമദ ഹോട്ടലില്‍ എത്തി പ്രതിഫലം ചോദിച്ചപ്പോള്‍ ലൈംഗികച്ചുവയോടെ സംസാരിക്കുകയും പ്രതിഫലം നല്‍കിയില്ലെന്നും പരാതിയില്‍ പറയുന്നു.

വഞ്ചനക്കും ലൈംഗികച്ചുവയോടെ സംസാരിച്ചതിനുമാണ് കേസ് റജിസ്റ്റര്‍ ചെയ്തത്. പൊലീസ് ഇന്ന് തന്നെ തുടര്‍നടപടികളിലേക്ക് കടക്കും എന്നാണറിയുന്നത്.

prp

Leave a Reply

*