പൃഥ്വിരാജ് ചിത്രം ഡെട്രോയിറ്റ് ക്രോസിംഗിന്റെ പേര് മാറ്റി , പുതിയ പേര് ‘രണം’

നവാഗതനായ നിര്‍മ്മല്‍ സഹദേവ് സംവിധാനം ചെയ്യുന്ന പൃഥ്വിരാജ് ചിത്രം “ഡെട്രോയിറ്റ് ക്രോസിംഗ്” പേര് മാറ്റി. ‘രണം’ എന്നാണ് ചിത്രത്തിന് നല്‍കിയിരിക്കുന്ന പുതിയ പേര്.

യെസ് സിനിമാസിന്റെ ബാനറില്‍ ആനന്ദ് പയ്യന്നൂര്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ മംമ്ത മോഹന്‍ദാസാണ് പൃഥ്വിരാജിന്റെ നായിക.

സെല്ലുലോയ്ഡിന് ശേഷം പൃഥ്വിരാജും മംമ്താ മോഹന്‍ദാസും ഒന്നിക്കുന്ന ചിത്രമാണിത്.

ആഗസ്റ്റ് 14 മുതല്‍ അമേരിക്കയില്‍ ചിത്രീകരണമാരംഭിക്കുന്ന ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍ ഡെഡ്രോയിറ്റാണ്. തമിഴ് താരം നട്ടി, സുരാജ് വെഞ്ഞാറമൂട് എന്നിവരാണ് ഈ ക്രൈം ഡ്രാമയിലെ മറ്റ് പ്രധാന താരങ്ങള്‍.

 

prp

Leave a Reply

*