ഞാനും ചാലുവും പാലാ വരെ ഒന്നു പോയതാണ്! വിവാദമായ വീഡിയോയിലെ താരങ്ങള്‍ തങ്ങളാണെന്ന് തുറന്ന് സമ്മതിച്ച്‌ പൃഥ്വി രാജും ദുല്‍ഖര്‍ സല്‍മാനും

കോട്ടയം: കുറച്ചു ദിവസം മുമ്ബാണ് കോട്ടയത്ത് എംസി റോഡിലൂടെ അമിതവേഗതയില്‍ പാഞ്ഞ കാറിന്റെ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ വൈറലായത്. സിനിമാതാരങ്ങളാണ് കാറിലെന്നായിരുന്നു വിവരം. ഇപ്പോള്‍ വിവാദമായ വീഡിയോയിലെ താരങ്ങള്‍ തങ്ങളാണെന്ന് തുറന്ന് സമ്മതിച്ച്‌ രംഗത്തെത്തിയിരിക്കുകയാണ് നടന്മാരായ പൃഥ്വി രാജും ദുല്‍ഖര്‍ സല്‍മാനും.

എറണാകുളത്ത് നിന്നും പാലായിലേക്കാണ് ഇരുവരും കാറില്‍ പോയത്. പൃഥ്വിരാജ് ലംബോര്‍ഗിനിയിലും ദുല്‍ഖര്‍ പോര്‍ഷെയിലുമായാണ് യാത്ര ചെയ്തിരുന്നത്. രണ്ടു പേരും അമിത വേഗത്തിലാണ് വാഹനത്തില്‍ പാഞ്ഞിരുന്നത്.

ഇരുവരുടെയും കാറുകളെ പിന്‍തുടര്‍ന്ന് എത്തിയ ബൈക്ക് യാത്രക്കാര്‍ വീഡിയോ പകര്‍ത്തിയിരുന്നു. ഈ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി മാറി. ഇതിനു പിന്നാലെയാണ് സംഭവം മാധ്യമങ്ങളില്‍ എത്തിയതും വാര്‍ത്ത വിവാദമായതും.

ഞാനും ചാലുവും പാലാ വരെ ഒന്നു പോയതാണ്. അതു ഞങ്ങളുടെ ആരാധകര്‍ ആരോ മൊബൈലില്‍ ഷൂട്ട് ചെയ്തു പ്രചരിപ്പിക്കുകയായിരുന്നു. അമിത വേഗമാണ് എന്നു ആരോപണം ഉയര്‍ന്നതിനു പിന്നാലെ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ വീട്ടില്‍ എത്തി. അമിത വേഗം അല്ലായിരുന്നെന്നും ഞങ്ങള്‍ നല്ല കുട്ടികളായാണ് പോയതെന്നും അവര്‍ക്കു മനസിലായതായും പൃഥ്വിരാജ് ടിവി പരിപാടിക്കിടെ പറഞ്ഞിരിക്കുകയാണ്.

prp

Leave a Reply

*