കൊച്ചി : കൊച്ചി വൈറ്റില ദേശീയപാതയില്‍ ട്രെയ്ലര് ഇടിച്ച് കാര്‍ പാലത്തില്‍ നിന്നും താഴെ റെയില്‍വേ ട്രാക്കില്‍ പതിച്ചു. പാലാരിവട്ടത്തു നിന്നും വൈറ്റിലയിലേക്ക് വരികയായിരുന്ന കാറാണ് അപകടത്തില്‍പ്പെട്ടത്. കാര്‍ ഡ്രൈവറെ ആശുപത്രിയിലേക്ക് മാറ്റി. തലയ്ക്ക് പരിക്കേറ്റ ഇദ്ദേഹത്തിന്റെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്.
രാവിലെ 8.35 ഓടെയായിരുന്നു അപകടം. വൈറ്റിലയിലേക്ക് വരികയായിരുന്ന കാറിന് പിന്നില്‍ അമിത വേഗതയിലെത്തിയ ട്രെയ്ലര് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ പാലത്തിന്റെ കൈവരി തകര്‍ത്ത് കാര്‍ തലകീഴായി റെയില്‍വേ ട്രാക്കിലേക്ക് വീഴുകയായിരുന്നു.
ട്രാക്കില്‍ ജോലി ചെയ്തിരുന്ന ട്രാക്ക്മാന്‍മാരാണ് സംഭവം ആദ്യം കണ്ടത്. ഒരു അഭിഭാഷകന്റെ കാറാണ് അപകടത്തില്‍പ്പെട്ടതെന്നാണ് സൂചന. കാറില്‍ അഭിഭാഷകന്റെ സ്റ്റിക്കര്‍ പതിച്ചിട്ടുണ്ട്. പരിക്കേറ്റയാള്‍ എളമക്കര സ്വദേശിയാണെന്നാണ് സൂചന.
