ഇഷ്ടവാഹനത്തിന്റെ ലക്കി നമ്ബരിനായി സൂപ്പര്‍ താരം മുടക്കിയത് 17 ലക്ഷം രൂപ

ഇഷ്ടവാഹനത്തിന്റെ ലക്കി നമ്ബരിനായി സൂപ്പര്‍ താരം മടക്കിയത് 17 ലക്ഷം രൂപ. ലംബോര്‍ഗിനിയുടെ ഉറുസ് ഗ്രാഫൈറ്റ് ക്യാപ്സൂളിന്റെ ആദ്യ ഉടമസ്ഥനായ തെന്നിന്ത്യയിലെ സൂപ്പര്‍താരം ജൂനിയര്‍ എന്‍ടിആര്‍ ആണ് ഇഷ്ട നമ്ബരിനായി ലക്ഷങ്ങള്‍ മുടക്കിയത്.

9999 എന്ന നമ്ബര്‍ ലേലത്തില്‍ പിടിക്കുന്നതിനായി 17 ലക്ഷം രൂപയാണ് ജൂനിയര്‍ എന്‍ടിആര്‍ ചെലവാക്കിയതെന്ന് തെലങ്കാന ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു.

TS 09 FS 9999 എന്ന നമ്ബറാണ് താരം തന്റെ പുതിയ ലംബോര്‍ഗിനി ഉറുസ് എസ്യുവിക്ക് നല്‍കിയിരിക്കുന്നത്. 2021 ഓഗസ്റ്റ് 16നായിരുന്നു ഉറൂസിന്റെ ഗ്രാഫൈറ്റ് ക്യാപ്‌സ്യൂള്‍ എഡിഷന്‍ ഇന്ത്യയില്‍ അവതരിപ്പിച്ചത്.

സ്റ്റാന്‍ഡേര്‍ഡ് ലംബോര്‍ഗിനി ഉറൂസിന് 3.15 കോടി രൂപയാണ് വില. താരത്തിന്റെ മറ്റൊരു വാഹനമായ ബിഎംഡബ്ല്യു സെവന്‍ സീരിസിനും 9999 നമ്ബറാണ്.

prp

Leave a Reply

*