വെള്ളിമാടുകുന്ന് ചില്‍ഡ്രന്‍സ് ഹോമില്‍ സ്ഥാപിച്ച സിസിടിവി ക്യാമറകള്‍ നശിപ്പിച്ച നിലയില്‍

കോഴിക്കോട്: വെള്ളിമാടുകുന്ന് ചില്‍ഡ്രന്‍സ് ഹോമില്‍ സ്ഥാപിച്ച സിസിടിവി ക്യാമറകള്‍ നശിപ്പിച്ച നിലയില്‍.

ക്യാമറകളിലേക്കുള്ള കണക്ഷന്‍ വയറും ഉപകരണങ്ങളുമാണ് നശിപ്പിച്ചത്. ചില്‍ഡ്രന്‍സ് ഹോമില്‍ നിന്നും ആറുപെണ്‍കുട്ടികള്‍ മാസങ്ങള്‍ക്ക് മുമ്ബ് ചാടിപ്പോയിരുന്നു. പിന്നീട് പൊലീസിന്റെ പിടിയിലായ പെണ്‍കുട്ടികള്‍ ജീവനക്കാര്‍ക്കെതിരെയടക്കം ഗുരുതര ആരോപണങ്ങളുന്നയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് സ്ഥലത്ത് 17 സിസിടിവി ക്യാമറകള്‍ സ്ഥാപിച്ചത്. ഹോം സുപ്രണ്ട് പൊലീസില്‍ പരാതി നല്‍കും.

prp

Leave a Reply

*