വാക്കുതര്‍ക്കം, കൈയാങ്കളി, പൊരിഞ്ഞ അടി- ബസ് സ്റ്റോപ്പില്‍ കോളജ് വിദ്യാര്‍ത്ഥിനികളുടെ കൂട്ടത്തല്ല് (വീഡിയോ)

ചെന്നൈ: കോളജ് വിദ്യാര്‍ത്ഥിനികള്‍ തമ്മില്‍ ബസ് സ്‌റ്റോപ്പില്‍ വച്ചുണ്ടായ വാക്കുതര്‍ക്കം കലാശിച്ചത് കൈയാങ്കളിയില്‍.

ഇന്നലെ ചെന്നൈയിലാണ് സംഭവമുണ്ടായത്. ഇതിന്റെ വീഡിയോ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

വടക്കന്‍ ചെന്നൈയില്‍ ന്യൂ വാഷര്‍മന്‍പേട്ട് ബസ് സ്റ്റോപ്പില്‍ വച്ചാണ് സംഭവുണ്ടായത്. നിരവധി കോളജ് വിദ്യാര്‍ത്ഥികള്‍ ബസ് സ്‌റ്റോപ്പിലുണ്ടായിരുന്നു. അതിനിടെയാണ് രണ്ട് വിദ്യാര്‍ത്ഥിനികള്‍ തമ്മില്‍ തമ്മില്‍ത്തല്ലിയത്. പിന്നാലെയാണ് കൂട്ടത്തല്ല് അരങ്ങേറിയത്.https://platform.twitter.com/embed/Tweet.html?creatorScreenName=Dailyhuntapp&dnt=false&embedId=twitter-widget-0&features=eyJ0ZndfZXhwZXJpbWVudHNfY29va2llX2V4cGlyYXRpb24iOnsiYnVja2V0IjoxMjA5NjAwLCJ2ZXJzaW9uIjpudWxsfSwidGZ3X3NwYWNlX2NhcmQiOnsiYnVja2V0Ijoib2ZmIiwidmVyc2lvbiI6bnVsbH19&frame=false&hideCard=false&hideThread=false&id=1518955898336866304&lang=en&origin=https%3A%2F%2Fm.dailyhunt.in%2Fnews%2Findia%2Fmalayalam%2Fsamakalikamalayalam-epaper-dh0d108fdc7ff7415d9be678d88ab23969%2Fnadiye%2Baakramicha%2Bkes%2Bvaidhikanil%2Bninnum%2Bmozhiyedukkum%2Bhajarakan%2Bnottees-newsid-n381069704&sessionId=a7837a0867be524a217e41b1a4577f9b00ecfbed&siteScreenName=Dailyhuntapp&theme=light&widgetsVersion=c8fe9736dd6fb%3A1649830956492&width=550px

വിദ്യാര്‍ത്ഥിനികള്‍ പരസ്പരം അടിക്കുന്നതും നിലത്ത് വീണു പോരടിക്കുന്നതും വീഡിയോയില്‍ ഉണ്ട്. ചുറ്റുമുള്ള വിദ്യാര്‍ത്ഥിനികള്‍ പിടിച്ചുമാറ്റാന്‍ ശ്രമിക്കുന്നതും ചിലര്‍ നിലത്തുവീണ് കിടക്കുന്ന വിദ്യാര്‍ത്ഥിനിയെ തല്ലുന്നതുമൊക്കെ വീഡിയോയില്‍ കാണാം.

കൂട്ടത്തല്ല് കണ്ട് പട്രോളിങ് നടത്തുകയായിരുന്ന പൊലീസ് സ്ഥലത്തെത്തി രംഗം ശാന്തമാക്കി. തല്ലുണ്ടാക്കിയ വിദ്യാര്‍ത്ഥിനികളെ വിളിച്ച്‌ ഉപദേശം നല്‍കിയ പൊലീസ് മുന്നറിയിപ്പും നല്‍കിയാണ് വിട്ടത്.

prp

Leave a Reply

*