കണ്ണൂര്‍: ധര്‍മ്മടത്ത് മുഖ്യമന്ത്രി പിണറായി വിജയനെതിരെ സി.രഘുനാഥ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിച്ചേക്കും. കണ്ണൂര്‍ ഡി.സി.സി സെക്രട്ടറിയാണ് രഘുനാഥ്. നേരത്തെ, മുഖ്യമന്ത്രി പിണറായി വിജയനെതിരെ മത്സരിക്കുന്ന വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ ഭാഗ്യവതിക്ക് യു.ഡി.എഫ് പിന്തുണ നല്‍കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍, കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കാന്‍ അവര്‍ വിസമ്മതിച്ചതോടെയാണ് യു.ഡി.എഫ് രഘുനാഥിനെ സ്ഥാനാര്‍ഥിയാക്കാനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്.
ധര്‍മ്മടത്ത് മുഖ്യമന്ത്രിക്കെതിരെ ശക്തനായ സ്ഥാനാര്‍ഥി വേണമെന്ന് കോണ്‍ഗ്രസില്‍ അഭിപ്രായമുയര്‍ന്നിരുന്നു. തുടര്‍ന്ന് കെ.സുധാകരന് സ്ഥാനാര്‍ഥിയാകുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. എന്നാല്‍, ധര്‍മ്മടത്ത് മത്സരിക്കാനില്ലെന്ന് സുധാകരന് നിലപാടെടുത്തു.

