ബജറ്റ് ദിനത്തിലും കരകയറാതെ അദാനി;എല്ലാ കമ്ബനികളും തകര്‍ച്ചയില്‍

ബജറ്റ് ദിനത്തില്‍ നേട്ടമുണ്ടാക്കി ഇന്ത്യന്‍ ഓഹരി വിപണികള്‍ വ്യാപാരം തുടങ്ങിയപ്പോള്‍ തകര്‍ച്ച വിട്ടൊഴിയാതെ അദാനി.ബജറ്റ് ദിവസവും അദാനി ഗ്രൂപ്പിന്‍്റെഎല്ലാ ഓഹരികളും നഷ്ടത്തില്‍ വ്യാപാരം തുടരുകയാണ്.ബോംബെ സൂചിക സെന്‍സെക്സ് 60,000 പോയിന്‍റ് പിന്നിട്ടു.

ദേശീയ സൂചിക നിഫ്റ്റി 218.50 പോയിന്റ് നേട്ടത്തോടെയാണ് ഇന്ന് വ്യാപാരം തുടങ്ങിയത്.

അതേ സമയം ഇന്ന് രാവിലെ 10.50 വരെയുള്ള കണക്ക് പ്രകാരം അദാനിയുടെ 10 കമ്ബനികളുടെ ഓഹരികളും തകര്‍ച്ചയിലാണ്. എന്നാല്‍ ഇന്നലെ നേട്ടമുണ്ടാക്കിയ അദാനി എന്‍റര്‍പ്രൈസിന്‍്റെ ഓഹരിക്ക് ഇന്ന് മൂന്ന് ശതമാനത്തിലേറെ തകര്‍ച്ചയുണ്ടായി.അദാനി ടോട്ടല്‍ ഗ്യാസാണ്
10 ശതമാനം നഷ്ടം നേരിട്ട് തകര്‍ച്ചയില്‍ ഒന്നാം സ്ഥാനത്ത്. അദാനി പവര്‍ 4.9 ശതമാനവും വില്‍മര്‍ 4 ശതമാനവും തകര്‍ച്ച നേരിട്ടു.

എന്‍ഡിടിവി 3.33 ശതമാനം, അദാനി ഗ്രീന്‍ 3.42 ശതമാനം, അദാനി ട്രാന്‍സ്മിഷന്‍ 3.04 ശതമാനം, അദാനി പോര്‍ട്ട്സ് 1.72 ശതമാനം, എസിസി 1.56 ശതമാനം, അംബുജ സിമന്‍റ്സ് 1.93 ശതമാനം എന്നിങ്ങനെയാണ് ഒടുവില്‍ ലഭ്യമാകുന്ന കണക്ക് പ്രകാരം അദാനി ഗ്രൂപ്പ് നേരിട്ട തകര്‍ച്ച.

prp

Leave a Reply

*