“ശ്വാസം മുട്ടി ദ്വീപ്”; ലക്ഷദ്വീപിലെത്തുന്ന യാത്രക്കാരെ നിരീക്ഷിക്കാന്‍ തീരുമാനമായി

ഇനി മുതല്‍ ലക്ഷദ്വീപിലെത്തുന്ന യാത്രക്കാരെ നിരീക്ഷിക്കാന്‍ തീരുമാനം എടുത്തു. എന്തെങ്കിലും സംശയാസ്പദമായ നീക്കങ്ങള്‍ കണ്ടാല്‍ ഉടനടി ഉദ്യോഗസ്ഥര്‍മാര്‍ക്ക് റിപ്പോര്‍ട്ട് ചെയ്യണമെന്ന് തുറമുഖ ഡയറക്ടര്‍ നിര്‍ദേശം നല്‍കി. മത്സ്യ ബന്ധന ബോട്ടുകളില്‍ പരിശോധന കര്‍ശനമാക്കാനും ഷിപ്പ് യാഡുകളില്‍ സിസി ടിവി സ്ഥാപിക്കാനും തീരുമാനമായിട്ടുണ്ട്. ബേപ്പൂര്‍, മംഗലാപുരം ,കൊച്ചി പോര്‍ട്ടില്‍ നിന്നെത്തുന്നവരുടെ ലഗേജടക്കം പരിശോധിക്കാനും നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്.

ഇപ്പോള്‍ നിലവിലുള്ള പ്രതിഷേധ പ്രകടനങ്ങള്‍ കണക്കിലെടുത്ത് ലക്ഷദ്വീപില്‍ നിരീക്ഷണം ശക്തമാക്കാന്‍ സുരക്ഷ ഉദ്യോഗസ്ഥര്‍ക്ക് നേരത്തെ നിര്‍ദ്ദേശം നല്‍കി കഴിഞ്ഞിരുന്നു. കപ്പലുകള്‍, ജെട്ടി, പോര്‍ട്ട്, പോര്‍ട്ട് പരിസരം എന്നിവിടങ്ങളില്‍ പ്രത്യേകം നിരീക്ഷിക്കാനും ഉത്തരവ് ആയിട്ടുണ്ട്. ഇന്‍റലിജന്‍സ് റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലായിരുന്നു നടപടി എടുത്തത്.

prp

Leave a Reply

*