ഏഷ്യാനെറ്റിന് വേണ്ടി രഹസ്യമായി സീരിയല്‍ ഷൂട്ടിങ്, താരങ്ങളും അണിയറ പ്രവര്‍ത്തകരും അറസ്റ്റില്‍

തിരുവനന്തപുരം: ഏഷ്യാനെറ്റിന് വേണ്ടി രഹസ്യമായി സീരിയല്‍ ഷൂട്ടിങ് ചെയ്ത അണിയറ പ്രവര്‍ത്തകരും സീരിയല്‍ താരങ്ങളും അറസ്റ്റിലായി. ചാനലില്‍ സംപ്രേഷണം ചെയ്യുന്ന സീതകല്യാണം സീരിയലാണ് ലോക്ഡൗണ്‍ നിലനില്‍ക്കെ ഷൂട്ട് ചെയ്തത് . സംഭവം പുറത്തറിഞ്ഞതോടെ പൊലീസ് എത്തി നിര്‍ത്തിച്ചു. ലോക്ഡൗണ്‍ മാനദണ്ഡങ്ങള്‍ ലംഘിച്ച്‌ ഷൂട്ടിങ് നടത്തിയതിന് താരങ്ങളേയും അണിയറ പ്രവര്‍ത്തകരേയും പൊലീസ് അറസ്റ്റ് ചെയ്തു.

വര്‍ക്കലയിലെ റിസോര്‍ട്ടിലായിരുന്നു രഹസ്യ ഷൂട്ടിങ്. അയിരൂര്‍ പൊലീസ് ഈ റിസോര്‍ട്ട് സീല്‍ ചെയ്യുകയും ചെയ്തു. കോവിഡ് മാനദണ്ഡങ്ങളില്‍ സീരിയല്‍ ഷൂട്ടിംഗിനും വിലക്കുണ്ട്. ഈ വിലക്ക് ലംഘിച്ചാണ് സീരിയല്‍ സംഘം അതീവ രഹസ്യമായി ഷൂട്ടിങ് തുടര്‍ന്നത്. ഈ സാഹചര്യത്തിലാണ് റിസോര്‍ട്ടില്‍ പൊലീസ് ഇടപെടല്‍. ഇതോടെ സീരിയല്‍ പ്രതിസന്ധിയിലാകുമെന്നാണ് റിപ്പോര്‍ട്ട്. തത്ക്കാലത്തേയ്ക്ക് സീരിയില്‍ നിര്‍ത്തേണ്ടി വരും. നേരത്തെ ഏഷ്യാനെറ്റിലെ ബിഗ് ബോസ് ഹൗസിലെ ഷൂട്ടിംഗും അവസാനിച്ചിരുന്നു. ചെന്നൈയില്‍ നടന്ന ഷൂട്ടിംഗ് തമിഴ്‌നാട് പൊലീസാണ് ഇടപെട്ട് നിര്‍ത്തിച്ചത്.

prp

Leave a Reply

*