കോഴിക്കോട്: പേരാമ്പ്രയില്‍ വീടുകള്‍ക്ക് നേരെ ബോംബേറ്. നാല് വീടുകള്‍ക്കും ഒരു ഹോട്ടലിനും നേരെയാണ് ബോംബേറ് നടന്നത്. സിപിഎം – ശിവജിസേനാ പ്രവര്‍ത്തരുടെ വീടുകള്‍ക്ക് നേരെയാണ് ബോംബേറുണ്ടായത്. അതേസമയം ആക്രമണത്തില്‍ ആര്‍ക്കും പരിക്കില്ലെന്നാണ് ലഭിക്കുന്ന വിവരം.
ഇന്നലെ രാത്രിയാണ് സംഭവം വിഷുദിനത്തില്‍ സിപിഎമ്മും ശിവജി സേന പ്രവര്‍ത്തകരും തമ്മിലുണ്ടായ തര്‍ക്കമാണ് ബോംബേറില്‍ കലാശിച്ചത്. സിപിഎം, ശിവജി സേനാ പ്രവര്‍ത്തകരുടെ രണ്ടുവീതം വീടുകളും രുചി എന്നുപേരുള്ള ഹോട്ടലിനും നേരെയാണ് ബോംബ് ആക്രമണം ഉണ്ടായത്.
കഴിഞ്ഞ നാലുദിവസമായി ഇവിടെ സിപിഎമ്മും തീവ്ര സ്വഭാവമുള്ള ശിവജി സേന പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷം ഉണ്ടായിരുന്നു. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത വന്‍ പോലീസ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. കൂടുതല്‍ പോലീസ് സംഭവ സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ടെന്നാണ് വിവരം.
