ബംഗ്ലദേശിലെ ധാക്കയില്‍ ഈദുൽ ഫിത്തർ പ്രാര്‍ഥനാ കൂട്ടായ്മയ്ക്കു നേരെ ഉണ്ടായ ബോംബ് സ്ഫോടനം. ഈദ് ആഘോഷങ്ങൾക്കിടെയുണ്ടായ ആക്രമണത്തില്‍ ഒരു പോലീസുകാരന് ഉൾപ്പെടെ നാലുപേർ കൊല്ലപ്പെട്ടു.ഏഴു പേര്‍ക്ക് പരിക്കേറ്റു. ബംഗ്ലദേശിൽ ഇന്നാണ് ഈദുൽ ഫിത്തർ ആഘോഷിക്കുന്നത്. ആക്രമണം നടത്തുവാന്‍ നാടൻ ബോംബാണ് ഉപയോഗിച്ചിരിക്കുന്നത്. സുരക്ഷാ സേന തിരിച്ചുവെടിവച്ചു. ഏറ്റുമുട്ടൽ തുടരുകയാണ്.
രാജ്യത്തെ ഏറ്റവും വലിയ ഈദ് പ്രാർഥനാ കൂട്ടായ്മയുടെ പ്രവേശന കവാടത്തിലാണ് ആക്രമണം ഉണ്ടായത്. തലസ്ഥാനമായ ധാക്കയിൽ നിന്ന് 100 കിലോമീറ്റർ അകലെയുള്ള സ്ഥലത്ത് രണ്ടു ലക്ഷത്തോളം പേരാണ് നമാസിനെത്തിയതെന്നാണ് ഔദ്യോഗിക വൃത്തങ്ങൾ നല്കുന്ന വിവരം.ധാക്കയിലെ ഹോളി ആർട്ടിസാൻ കഫെ ആക്രമിച്ച ഭീകരർ ഇന്ത്യക്കാരിയുൾപ്പെടെ 22 പേരെ കൊന്നത് കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു. ഏഴു ഭീകരരാണ് ആക്രമണത്തിൽ പങ്കെടുത്തത്. ഇതു ചെറിയ ആക്രമണമാണെന്നും വലുതു വരാനിരിക്കുന്നതെയുള്ളെന്നും ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ്) ഭീകരർ ഭീഷണിപ്പെടുത്തിയിരുന്നു.

