ആലപ്പുഴ: കേരള കോണ്‍ഗ്രസ്-എമ്മിന് രാജ്യസഭാ സീറ്റ് നല്‍കിയതില്‍ കോണ്‍ഗ്രസില്‍ പ്രതിഷേധം രൂക്ഷമാകുന്നു. മുന്‍ മുഖ്യമന്ത്രിയും എഐസിസി ജനറല്‍ സെക്രട്ടറിയുമായ ഉമ്മന്‍ചാണ്ടിയുടെ ഫ്ളക്സില്‍ കരിഓയില്‍ ഒഴിച്ചു. ഉമ്മന്‍ ചാണ്ടിക്ക് അഭിവാദ്യങ്ങള്‍ അര്‍പ്പിച്ച് ആലപ്പുഴ നഗരത്തില്‍ സ്ഥാപിച്ച ഫ്ളക്സിലാണ് കരിഓയില്‍ ഒഴിച്ചിരിക്കുന്നത്.
മുല്ലയ്ക്കല് കോടതിപ്പാലത്തിനു സമീപം നടപ്പാതയ്ക്കുമുന്നില് സ്ഥാപിച്ച ഫ്ലക്സിലാണ് കരിഓയില്‍ ഒഴിച്ചിരിക്കുന്നത്. ജനനായകന് ദേശീയ നേതൃത്വത്തിലേക്ക് എന്ന് മുകളിലും എഐസിസി ജനറല്‍ സെക്രട്ടറി ഉമ്മന്‍ചാണ്ടിക്ക് അഭിവാദ്യങ്ങള്‍ എന്ന് താഴെയും എഴുതി ഉമ്മന്‍ചാണ്ടിയുടെ മുഴുവന്‍ ചിത്രം സഹിതം ടൗണ്‍ കോണ്‍ഗ്രസ് കമ്മിറ്റിയുടെ പേരില്‍ സ്ഥാപിച്ചിട്ടുള്ളതാണ് ഫ്ളക്സ്.
വ്യാഴാഴ്ച രാത്രിയില്‍ കരിഓയില്‍ ഒഴിച്ചതാകാനാണ് സാധ്യത. ഇന്ന് രാവിലെ മഴ പെയ്തതിനെ തുടര്‍ന്ന് കരിഓയില്‍ ഒലിച്ചിറങ്ങിയ നിലയിലുമാണ്. രാജ്യസഭ സീറ്റ് വിഷയത്തിലടക്കം കോണ്‍ഗ്രസിനുള്ളിലെ തന്നെ അസംതൃപ്തിയുടെ പ്രതിഫലനമാണോ ഇതെന്ന സംശയവുമുണ്ട്. അതോ മറ്റാരെങ്കിലും വിഷയം ഉപയോഗിക്കാന്‍ ചെയ്തതാണോയെന്നും സംശയിക്കുന്നു.
