അഹമ്മദാബാദ്: ഊട്ടിയിലെ ഹെലികോപ്റ്റര്‍ അപകടത്തില്‍ കൊല്ലപ്പെട്ട സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്തിനെക്കുറിച്ച് ഫേസ്ബുക്ക് പേജില്‍ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയ 44 കാരന് അറസ്റ്റില്‍.
ഗുജറാത്തിലെ അഹമ്മദാബാദില്‍ സൈബര്‍ ക്രൈം സെല്ലാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
അമ്രേലി ജില്ലയിലെ റജുല താലൂക്കിലെ ഭേരായ് ഗ്രാമത്തിലെ താമസക്കാരനായ ശിവഭായി റാം ആണ് അറസ്റ്റിലായത്. അതെ സമയം ഫേസ്ബുക്കിലൂടെ ശിവഭായി നേരത്തെ നടത്തിയ അപകീര്‍ത്തികരമായ പരാമര്‍ശങ്ങളുടെ പേരിലാണ് അറസ്റ്റ് നടപടിയെന്നാണ് പോലീസ് വിശദീകരണം.
ജനറല്‍ ബിപിന്‍ റാവത്തിനെ അപകീര്‍ത്തിപ്പെടുത്തുന്ന പോസ്റ്റുകള്‍ ഷെയര്‍ ചെയ്തതാണ് അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടത് .തുടന്ന് നടത്തിയ നിരീക്ഷണത്തില്‍ ഹൈന്ദവ ദൈവങ്ങളെയും കുറിച്ച് ഇയാള്‍ ആക്ഷേപകരമായ പോസ്റ്റുകള്‍ പങ്കുവച്ചിരുന്നതായി അധികൃതര്‍ കണ്ടെത്തി. വിവിധ വകുപ്പുകള്‍ ചുമത്തിയാണ് ഇയാള്‍ക്കെതിരെ പോലീസ് കേസെടുത്തിരിക്കുന്നത് .
The post ബിപിന്‍ റാവത്തിനെതിരെ ഫേസ്ബുക്കില്‍ അപകീര്‍ത്തികരമായ പരാമര്‍ശം ;

