ബി​പി​ന്‍ റാ​വ​ത്തി​നെ​തി​രെ ഫേസ്‌ബുക്കില്‍ അ​പ​കീ​ര്‍​ത്തി​ക​ര​മാ​യ പ​രാ​മ​ര്‍​ശം ; അറസ്റ്റ്

അ​ഹ​മ്മ​ദാ​ബാ​ദ്: ഊട്ടിയിലെ ഹെ​ലി​കോ​പ്റ്റ​ര്‍ അ​പ​ക​ട​ത്തി​ല്‍ കൊല്ലപ്പെട്ട സം​യു​ക്ത സൈ​നി​ക മേ​ധാ​വി ബി​പി​ന്‍ റാ​വ​ത്തി​നെ​ക്കു​റി​ച്ച്‌ ഫേസ്‌ബുക്ക് പേ​ജി​ല്‍ അ​പ​കീ​ര്‍​ത്തി​ക​ര​മാ​യ പ​രാ​മ​ര്‍​ശം ന​ട​ത്തി​യ 44 കാരന്‍ അ​റ​സ്റ്റി​ല്‍.

ഗു​ജ​റാ​ത്തി​ലെ അ​ഹ​മ്മ​ദാ​ബാ​ദി​ല്‍ സൈ​ബ​ര്‍ ക്രൈം ​സെ​ല്ലാ​ണ് ഇയാളെ അ​റ​സ്റ്റ് ചെ​യ്ത​ത്.‌

അ​മ്രേ​ലി ജി​ല്ല​യി​ലെ റ​ജു​ല താ​ലൂ​ക്കി​ലെ ഭേ​രാ​യ് ഗ്രാ​മ​ത്തി​ലെ താ​മ​സ​ക്കാ​ര​നാ​യ ശി​വ​ഭാ​യി റാം ​ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. അതെ സമയം ഫേ​സ്ബു​ക്കി​ലൂ​ടെ ശി​വ​ഭാ​യി നേ​ര​ത്തെ ന​ട​ത്തി​യ അ​പ​കീ​ര്‍​ത്തി​ക​ര​മാ​യ പ​രാ​മ​ര്‍​ശ​ങ്ങ​ളു​ടെ പേ​രി​ലാ​ണ് അ​റ​സ്റ്റ് ന‌​ട​പ​ടി​യെ​ന്നാ​ണ് പോ​ലീ​സ് വി​ശ​ദീ​ക​ര​ണം.

ജ​ന​റ​ല്‍ ബി​പി​ന്‍ റാ​വ​ത്തി​നെ അ​പ​കീ​ര്‍​ത്തി​പ്പെ​ടു​ത്തു​ന്ന പോ​സ്റ്റു​ക​ള്‍ ഷെ​യ​ര്‍ ചെ​യ്തതാണ് അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടത് .തു​ട‌​ന്ന് ന​ട​ത്തി​യ നി​രീ​ക്ഷ​ണ​ത്തി​ല്‍ ഹൈന്ദവ ദൈ​വ​ങ്ങ​ളെ​യും കു​റി​ച്ച്‌ ഇ​യാ​ള്‍ ആ​ക്ഷേ​പ​ക​ര​മാ​യ പോ​സ്റ്റു​ക​ള്‍ പ​ങ്കു​വ​ച്ചി​രു​ന്ന​താ​യി അ​ധി​കൃ​ത​ര്‍ ക​ണ്ടെ​ത്തി. വിവിധ വകുപ്പുകള്‍ ചുമത്തിയാണ് ഇയാള്‍ക്കെതിരെ പോലീസ് കേസെടുത്തിരിക്കുന്നത് .

The post ബി​പി​ന്‍ റാ​വ​ത്തി​നെ​തി​രെ ഫേസ്‌ബുക്കില്‍ അ​പ​കീ​ര്‍​ത്തി​ക​ര​മാ​യ പ​രാ​മ​ര്‍​ശം ;

prp

Leave a Reply

*