തൃശൂര്‍: തൃശൂര്‍ തളിക്കുളം ദേശീയപാതയിലെ കുഴിയില്‍ വീണ് ബൈക്ക് യാത്രക്കാരന് മരിച്ചു. പഴങ്ങി സ്വദേശി സനു സി ജയിംസ്(29)ആണ് ഇന്ന് പുലര്‍ച്ചെ മരിച്ചത്.
ശനിയാഴ്ച അപകടത്തില്‍പ്പെട്ട സനു ചികിത്സയില്‍ കഴിയുകയായിരുന്നു. അപകടം നടന്ന് പിറ്റേ ദിവസം തന്നെ അധികൃതര്‍ റോഡിലെ കുഴികള്‍ അടച്ചുവെന്ന് സനുവിന്റെ ബന്ധുക്കള്‍ ആരോപിച്ചു.
ശനിയാഴ്ച വൈകിട്ട് മൂന്നുമണിയോടെയായിരുന്നു അപകടം. ജോലിയ്ക്ക് പോയി തിരികെ വരുന്നവഴി സനുവിന്റെ ബൈക്ക് റോഡിലെ കുഴിയില്‍ വീഴുകയായിരുന്നു. തലയ്ക്ക് സാരമായി പരിക്കേറ്റ സനുവിനെ നാട്ടുകാര്‍ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രാഥമിക ചികിത്സയ്ക്കായി എത്തിച്ചു. തുടര്‍ന്ന് വിദഗ്ദ്ധ ചികിത്സയ്ക്കായി തൃശൂരിലെ മറ്റൊരു ആശുപത്രിയിലേയ്ക്ക് എത്തിച്ചു. അപകടം നടന്നതുമുതല്‍ അബോധാവസ്ഥയില്‍ കഴിയുകയായിരുന്നു.

