ചലച്ചിത്ര നിര്‍മ്മാതാവ് ബിജോയ് ചന്ദ്രന്‍ അന്തരിച്ചു. 

തൃശ്ശൂര്‍: നിര്‍മ്മാതാവും ചാന്ദ്വി ക്രിയേഷന്‍സ് പാര്‍ട്ട്ണറുമായ ബിജോയ് ചന്ദ്രന്‍ അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് വെള്ളിയാഴ്ച അഞ്ചരയോടെയായിരുന്നു അന്ത്യം. റോമന്‍സ്, വെള്ളരിപ്രാവിന്‍റെ ചങ്ങാതി, ഉത്സാഹക്കമ്മറ്റി, ഒരു സെക്കന്‍ഡ് ക്ലാസ് യാത്ര, ജോര്‍ജ്ജേട്ടന്‍സ് പൂരം, ഗ്രീറ്റിംഗ്സ് തുടങ്ങിയ ചിത്രങ്ങളുടെ നിര്‍മ്മാതാവായിരുന്നു.

ചിത്രീകരണം നടക്കുന്ന വികടകുമാരനാണ് ഏറ്റവും അവസാനമായി നിര്‍മ്മിച്ച ചിത്രം. വിഷ്ണു ഉണ്ണികൃഷ്ണനും ധര്‍മജന്‍ ബോള്‍ഗാട്ടിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ബോബന്‍ സാമുവലാണ്.

അമ്മ: ശാരദ ഭാര്യ: പുഷ്യ(അധ്യാപിക, എസ്‌എന്‍ കോളേജ്, മാല്യങ്കര). മക്കള്‍; നവീത്, നവരംഗ്. സഹോദരങ്ങള്‍; ബൈജു ചന്ദ്രന്‍, ബിനില്‍ ചന്ദ്രന്‍. സംസ്കാരം ഇന്ന് വൈകീട്ട് മൂന്നു മണിക്ക് സ്വവസതിയില്‍.

 

 

prp

Related posts

Leave a Reply

*