ബിഹാര്‍ തെരഞ്ഞെടുപ്പില്‍ പണം ഒഴുകുന്നു; ഇതുവരെ പിടിച്ചത്​ 12.65 കോടി

കിഷന്‍ഗഞ്ച്​: നിയമസഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച്‌ ​ബിഹാറിലേക്ക്​ പണം ഒഴുകുന്നു. ബിഹാര്‍ -ബംഗാള്‍ ​അതിര്‍ത്തിയിലെ കിഷന്‍ഗഞ്ചില്‍നിന്ന്​ രണ്ടുവാഹനങ്ങളിലായി സൂക്ഷിച്ചിരുന്ന 65 ലക്ഷം രൂപ പിടികൂടി. ​വോട്ടര്‍മാര്‍ക്ക്​ നല്‍കാന്‍ സൂക്ഷിച്ച പണമാണിതെന്ന്​ പൊലിസ്​ പറഞ്ഞു.

സംസ്​ഥാനത്ത്​ പെരുമാറ്റച്ചട്ടം നിലവില്‍വന്നശേഷം പിടികൂടുന്ന ഏറ്റവും വലിയ തുകയാണിത്​. സംസ്​ഥാനത്തി​െന്‍റ വിവിധ ഭാഗങ്ങളില്‍നിന്നായി 12.65 കോടി രുപ എന്‍ഫോഴ്​സ്​മെന്‍റ്​ പിടികൂടി.

ജംഷഡ്​പുര്‍ സ്വദേശിയായ ബബ്​ലൂ ചൗധരിയില്‍നിന്ന്​ 60.26 ലക്ഷം പിടിച്ചെടുത്തു. ദേശീയ പാതയിലെ ദിവസേനയുള്ള പരിശോധനയുടെ ഭാഗമായാണ്​ പണം പിടികൂടിയത്​. തേയില തോട്ടത്തിലെ തൊഴിലാളികള്‍ക്ക്​ കൂലി നല്‍കാന്‍ കൊണ്ടുപോകുന്ന പണമാണെന്നായിരുന്നു ബബ്​ലുവി​െന്‍റ വിശദീകരണം. എന്നാല്‍ പണത്തി​െന്‍റ മതിയായ രേഖ ഇയാളുടെ കൈയിലുണ്ടായിരുന്നില്ല. അഞ്ചുലക്ഷം രൂപ ജിതേന്ദ്ര കുമാര്‍ എന്നയാളില്‍ നിന്നാണ്​​ പിടികൂടിയത്​. കിഷന്‍ഗഞ്ചില്‍ മൂന്നാംഘട്ടമായ നവംബര്‍ ഏഴിനാണ്​ തെര​ഞ്ഞെടുപ്പ്​.

prp

Leave a Reply

*