കോല്‍ക്കത്ത: പശ്ചിമബംഗാളിലെ ബിര്‍ഭും കൂട്ടക്കൊലയില്‍ സിബിഐ അന്വേഷണത്തിന് കല്‍ക്കട്ട ഹൈക്കോടതി ഉത്തരവിട്ടു.ചീഫ് ജസ്റ്റീസ് പ്രകാശ് ശ്രീവാസ്തവ, ജസ്റ്റീസ് രാജര്‍ഷി ഭരദ്വാജ് എന്നിവരടങ്ങിയ ഡിവിഷന് ബെഞ്ചാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.
ഏപ്രില്‍ ഏഴിനകം പ്രാഥമികാന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് സിബിഐയോട് കോടതി നിര്‍ദേശിച്ചു. സിബിഐ അന്വേഷണം ഏറ്റെടുത്തതിനു ശേഷം പോലീസോ പ്രത്യേക അന്വേഷണ സംഘമോ കേസില്‍ കൂടുതല്‍ അന്വേഷണം നടത്തേണ്ടതില്ലെന്ന് കോടതി പറഞ്ഞു.
സിബിഐ അന്വേഷണവുമായി സഹകരിക്കണമെന്ന് സംസ്ഥാന പോലീസിനോട് കോടതി നിര്‍ദേശിക്കുകയും ചെയ്തു. കേസ് ഫയലുകളും അറസ്റ്റിലായവരും കസ്റ്റഡിയിലുള്ളവരുമായ പ്രതികളെയും സിബിഐക്ക് കൈമാറണം. കേസില്‍ അന്വേഷണം ഉടന്‍ ഏറ്റെടുക്കാന്‍ സിബിഐയോട് കോടതി ആവശ്യപ്പെട്ടു.

