ട്രോള്‍ നിരോധിക്കാന്‍ ആവശ്യപ്പെട്ടിട്ട് മുഖ്യമന്ത്രി പ്രതികരിച്ചില്ലെന്ന് ഗായത്രി സുരേഷ്: വിനായകന്റെ മീടൂ പരാമര്‍ശത്തിലും പ്രതികരണം

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനോട് ട്രോള്‍ നിരോധിക്കാന്‍ ആവശ്യപ്പെട്ടിട്ട് ഒരു പ്രതികരണവും ലഭിച്ചില്ലെന്ന് നടി ഗായത്രി സുരേഷ്.

മുഖ്യമന്ത്രിയ്‌ക്ക് മറ്റു തിരക്കുകള്‍ ഒരുപാട് ഉണ്ടെന്നും തന്റെ തിരക്കുകള്‍ നോക്കിയിരിക്കുകയല്ലെന്നും ഗായന്ത്രി സുരേഷ് പറഞ്ഞു. ദൃശ്യത്തിലെ മോഹന്‍ലാലിനെ പോലെ താന്‍ ഫാന്റസിയില്‍ ജീവിക്കുന്ന ആളാണ്. സിനിമയിലെ പോലെ നായികയും നായകനും പോരാടുന്നതൊക്കെ കണ്ട് അതുപോലെ ആവണമെന്ന് കരുതി. അങ്ങനെയാണ് മുഖ്യമന്ത്രിയ്‌ക്ക് കത്തയച്ചതെന്നും ഗായത്രി സുരേഷ് പറഞ്ഞു.

വിനായകന്റെ മീടൂ പരാമര്‍ശത്തിലും ഗായത്രി പ്രതികരിച്ചു. വിനായകന്റെ വാക്കുകള്‍ അരോചകം തന്നെയാണെന്നാണ് ഗായത്രി സുരേഷ് പറഞ്ഞത്. എന്നാല്‍ ഈ വിഷയത്തില്‍ വിമര്‍ശനം ഒരുപാട് ഉന്നയിക്കേണ്ട കാര്യമില്ല. പുരുഷന്മാരാണ്, അവര്‍ പലതും പറയും. തന്നോടായിരുന്നു ഇങ്ങനെ ഒരു ചോദ്യം വന്നതെങ്കില്‍ ലാഘവത്തോടെ മറുപടി നല്‍കുമായിരുന്നുവെന്നും ഗായത്രി സുരേഷ് പറഞ്ഞു. ഒരു മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഗായന്ത്രി സുരേഷിന്റെ പ്രതികരണം.

മാര്‍ച്ച്‌ 25ന് പുറത്തിറങ്ങുന്ന എസ്‌കേപ്പാണ് ഗായത്രിയുടേതായി പുറത്തിറങ്ങാനിരിക്കുന്ന പുതിയ ചിത്രം. നവാഗതനായ സര്‍ഷിക് റോഷനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഒരു രാത്രി അപ്രതീക്ഷിതമായി വീട്ടില്‍ മുഖംമൂടി ധരിച്ചെത്തുന്ന സൈക്കോ കൊലയാളിയും അവിടെ അകപ്പെട്ടുപോകുന്ന ഗര്‍ഭിണിയും സുഹൃത്തും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം. ഗായത്രി സുരേഷാണ് ഗര്‍ഭിണിയുടെ വേഷത്തില്‍ ചിത്രത്തിലെത്തുന്നത്.

prp

Leave a Reply

*