കേരളം ബിഹാറില്‍ എല്ലാവര്‍ക്കും സൗജന്യ കോവിഡ് വാക്‌സിന്‍ നല്‍കുമെന്ന് നിതീഷ് കുമാര്‍

ബിഹാറില്‍ എല്ലാവര്‍ക്കും സൗജന്യ കോവിഡ് വാക്‌സിന്‍ നല്‍കുമെന്ന് നിതീഷ് കുമാര്‍.മന്ത്രിസഭയുടെ ആദ്യ യോഗത്തിലാണ് തീരുമാനം.കൊറോണ വൈറസിനെതിരെ സംസ്ഥാനത്തെ ഓരോ വ്യക്തിക്കും കുത്തി വെയ്പ് നടത്തുന്നതിനുള്ള മാര്‍ഗങ്ങള്‍ ആവിഷ്‌കരിക്കാന്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ ആരോഗ്യ വകുപ്പിന് നിര്‍ദേശം നല്‍കി.

” വരും ദിവസങ്ങളില്‍ ഈ രീതികള്‍ നടപ്പിലാക്കും. സംസ്ഥാനത്ത് സൗജന്യ വാക്‌സിനേഷന്‍ നല്‍കാനുള്ള നടപടികള്‍ തുടങ്ങി. ആദ്യ റൗണ്ടില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഡോസുകള്‍ നല്‍കും. തുടര്‍ന്ന് 60 വയസ്സിനും 50 വയസ്സിനു മുകളിലുള്ള ആളുകള്‍ക്കും. വാക്‌സിനേഷന്‍ ഡ്രൈവിനെക്കുറിച്ച്‌ വിശദമായ റിപ്പോര്‍ട്ട് ഉടന്‍ തയ്യാറാക്കുകയും ചെയ്യും.” – ഒരു മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞു.

prp

Leave a Reply

*