ഭീകരവാദത്തി​െന്‍റ നാഡീകേന്ദ്രമാണ്​ പാകിസ്​താന്‍ -ടി.എസ്​ തിരുമൂര്‍ത്തി

ന്യൂഡല്‍ഹി: പാകിസ്​താനെതിരെ ആഞ്ഞടിച്ച്‌​ ഐക്യരാഷ്​ട്രസഭയിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി ടി.എസ്​. തിരുമൂര്‍ത്തി. ഭീകരവാദത്തി​​െന്‍റ നാഡീകേന്ദ്രമാണ്​ പാകിസ്​താനെന്നും ഭീകര സംഘടനകള്‍ക്ക്​ പാകിസ്​താന്‍ സാമ്ബത്തിക സഹായവും നേതൃത്വവും നല്‍കുന്നുണ്ടെന്നും​ അദ്ദേഹം പറഞ്ഞു.

”ഭീകരവാദത്തി​​െന്‍റ നാഡീകേന്ദ്രമാണ്​ പാകിസ്​താനെന്നത്​ വളരെ നന്നായി അറിയാവുന്ന വസ്​തുതയാണ്​. ജമാത്ത്​ ഉദ്​ ദവ, ലഷ്​കറെ ത്വയ്യിബ, ജയ്​ഷെ മുഹമ്മദ്​, ഹിസ്​ബുല്‍ മുജാഹിദ്ദീന്‍ ഉള്‍പ്പെടെയുള്ള ഒ​ട്ടേറെ അന്താരാഷ്​ട്ര ഭീകരവാദ സംഘടനകളുടേയും ഭീകരവാദികളുടേയും വ്യക്തികളുടേയും വസതിയാണ്​ പാകിസ്​താന്‍.” -തിരുമൂര്‍ത്തി പറഞ്ഞു. 40000ത്തോളം ഭീകരവാദികള്‍ രാജ്യത്തുണ്ടെന്ന്​ പാക്​ പ്രധാനമന്ത്രി ഇംറാന്‍ ഖാന്‍ ഔദ്യോഗികമായി വ്യക്തമാക്കിയതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അല്‍ ഖ്വയിദ, ഐസിസ്​ പോലുള്ള ഭീകരവാദ സംഘടനകള്‍ക്ക്​ സാമ്ബത്തിക സഹായവും നേതൃത്വവും ലഭിക്കുന്നത്​ പാകിസ്​താനില്‍ നിന്നാണെന്ന്​ ഐസിസുമായി ബന്ധപ്പെട്ട ഐക്യരാഷ്ട്രസഭയുടെ 26ാമത്​ റിപ്പോര്‍ട്ട്​ ഉദ്ധരിച്ച്‌​ തിരുമൂര്‍ത്തി പറഞ്ഞു. ഇന്ത്യയുമായുള്ള ഉഭയകക്ഷി പ്രശ്​നങ്ങളെ പാകിസ്​താന്‍ അന്താരാഷ്​ട്രവത്​ക്കരിക്കുകയാണെന്നും അത്​ പുതിയ കാര്യമല്ലെന്ന​ും അദ്ദേഹം വിമര്‍ശിച്ചു.

prp

Leave a Reply

*