ഭാര്യ രണ്ടാമതും പ്രസവിച്ചത് പെണ്‍കുഞ്ഞിനെ; മക്കളെയും ഭാര്യയെയും കിണറ്റിലേക്ക് എറിഞ്ഞ് യുവാവിന്റെ ക്രൂരത, എട്ടുവയസ്സുകാരി മരിച്ചു

മധ്യപ്രദേശ്: ഭാര്യ രണ്ടാമതും പ്രസവിച്ചത് പെണ്‍കുഞ്ഞിനെ. മക്കളെയും ഭാര്യയെയും കിണറ്റിലെറിഞ്ഞ് യുവാവിന്റെ ക്രൂരത. ഒരു മകനെ ആഗ്രഹിച്ച യുവാവിന് രണ്ടാമതും മകളെ ലഭിച്ചതില്‍ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു.

മധ്യപ്രദേശിലെ ചത്തര്‍പൂരിലാണ് സംഭവം. രാജ ഭയ്യ യാദവിന്റെ (42) ഭാര്യ മൂന്ന് മാസം മുമ്ബ് ഒരു മകള്‍ക്ക് ജന്മം നല്‍കിയിരുന്നു. ശനിയാഴ്ച്ച ഭാര്യവീട്ടില്‍ നിന്ന് മക്കളെയും ഭാര്യയെയും തിരികെ കൂട്ടി വരുന്ന വഴി ഇയാള്‍ ഗ്രാമത്തിലെ കിണറിനടുത്ത് ബൈക്ക് നിര്‍ത്തുകയും മൂവരെയും കിണറ്റിലേക്ക് തള്ളിയിടുകയും ആയിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

‘അയാള്‍ ഭാര്യയെയും രണ്ട് പെണ്‍മക്കളെയും കിണറ്റിലേക്ക് തള്ളിയിട്ടു. കിണറ്റില്‍ നിന്ന് പുറത്തിറങ്ങാന്‍ പാടുപെടുന്നതിനിടെ പ്രതി ഭാര്യക്ക് നേരെ കല്ലെറിഞ്ഞു. എട്ട് വയസ്സുള്ള മകള്‍ മരിച്ചു, യുവതിയെയും മൂന്നു മാസം പ്രായമുള്ള മകളെയും കരച്ചില്‍ കേട്ട ഗ്രാമീണര്‍ രക്ഷപ്പെടുത്തി, അദ്ദേഹം പറഞ്ഞു.

രണ്ടാമതും മകളെ പ്രസവിച്ചതില്‍ ഭര്‍ത്താവിന് തന്നോട് ദേഷ്യമായിരുന്നുവെന്ന്‌ ഭാര്യ പോലീസിനോട് പറഞ്ഞു.

prp

Leave a Reply

*