ബെക്കാഡിയും ഗ്രീന്‍ലേബല്‍ വിസ്‌കിയും പാന്റിലൊളിപ്പിച്ച ശേഷം ഒരു ബിയറുമെടുത്ത് ബില്‍ കൗണ്ടറിലെത്തിയ യുവാവ് പിടിയില്‍

തിരുവനന്തപുരം : കണ്‍സ്യൂമര്‍ ഫെഡിന്റെ പ്രീമിയം കൗണ്ടറില്‍ നിന്ന് മദ്യം മോഷ്ടിച്ച്‌ കടക്കാന്‍ ശ്രമിച്ച യുവാവിനെ ജീവനക്കാര്‍ പിടികൂടി പൊലീസിനെ ഏല്പിച്ചു.

തിരുവനന്തപുരം വട്ടപ്പാറ സാമ്ബ്രാഹൗസില്‍ സുജിത്താണ് (രാധാ സുജിത്ത് 38 ) പിടിയിലായത്. ഇന്നലെ രാവിലെ 11ന് ആലപ്പുഴ ബോട്ട് ജെട്ടിയിലെ കണ്‍സ്യൂമര്‍ ഫെഡിന്റെ പ്രീമിയം കൗണ്ടറിലാണ് സംഭവം. തിരക്കുള്ളതിനാല്‍ ജീവനക്കാര്‍ ഷോപ്പിലെ പലയിടങ്ങളിലായി നിന്നിരുന്നു. സുജിത്ത് ,ഷെല്‍ഫില്‍ നിരത്തിയ ബെക്കാഡി ലെമണ്‍ വൈറ്റ് റമ്മിന്റെ പൈന്റും, ഗ്രീന്‍ലേബല്‍ വിസ്‌കി അര ലിറ്ററിന്റെയും ഓരോ കുപ്പിവീതം എടുത്ത് പാന്റ്സിനുള്ളില്‍ ഒളിപ്പിച്ച ശേഷം ഒരു ബിയറുമെടുത്ത് ബില്‍ കൗണ്ടറിലെത്തി. ബിയറിന്റെ ബില്ല് മാത്രം അടിക്കുന്നതുകണ്ട ജീവനക്കാര്‍ സുജിത്തിനെ പിടികൂടി പോക്കറ്റില്‍ നിന്ന് മദ്യക്കുപ്പികള്‍ കണ്ടെടുത്തു. തുടര്‍ന്ന് വിവരം അറിയിച്ചതനുസരിച്ച്‌ നോര്‍ത്ത് എസ്.ഐ നിഥിന്‍ രാജിന്റെ നേതൃത്വത്തിലെത്തിയ പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തു. തിരുവനന്തപുരത്ത് മോഷണക്കേസിലെ പ്രതിയായ ഇയാള്‍ എറണാകുളത്തു നിന്നു മടങ്ങുന്നതിനിടെയാണ് ആലപ്പുഴയിലെത്തിയതെന്ന് പൊലീസ് പറഞ്ഞു.

prp

Leave a Reply

*