ടെസ്റ്റ് റാങ്ക് ബാറ്റ്‌സ്മാന്‍; സ്മിത്തിനെ മറികടന്ന് വീണ്ടും കോഹ്‌ലി ഒന്നാം സ്ഥാനത്ത്

സ്‌മിത്തിനെ മറികടന്ന് വീണ്ടും കോഹ്‌ലി തന്നെ ഒന്നാം സ്ഥാനത്ത്. ടെസ്റ്റ് റാങ്കിംഗില്‍ ബാറ്റ്‌സ്മാന്‍മാരുടെ നിരയിലാണ് കോഹ്‌ലി ഇപ്പോള്‍ മുന്‍ നിരയില്‍ എത്തിയത്. ഓസീസ് താരം സ്റ്റീവ് സ്മിത്ത് നേടിയ ഒന്നാം റാങ്കാണ് ഇന്ത്യന്‍ നായകന്‍ തിരിച്ചുപിടിച്ചത്.

ഇന്ത്യ ആദ്യമായി ആതിഥ്യം വഹിച്ച പിങ്ക് ടെസ്റ്റിലെ സെഞ്ചുറി പ്രകടനമാണ് റാങ്കിങ്ങിന്റെ തലപ്പെത്തെത്താന്‍ കോഹ്‌ലിക്കു തുണയായത്. കൊല്‍ക്കത്ത ടെസ്റ്റില്‍ 136 റണ്‍സെടുത്ത കോലി, ഡേനൈറ്റ് ടെസ്റ്റില്‍ സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡും സ്വന്തമാക്കിയിരുന്നു. ഇതോടെ, ഏകദിനത്തിലും ടെസ്റ്റിലും ഒരിക്കല്‍ക്കൂടി കോലി ഒരേസമയം ഒന്നാം റാങ്കിലെത്തി.

അഡ്ലെയ്ഡില്‍ 26 റണ്‍സ് മാത്രം നേടാനായ സ്മിത്ത് 923 പോയന്റിലേക്ക് വീണു. എന്നാല്‍ അഡ്ലെയ്ഡില്‍ ട്രിപ്പിള്‍ സെഞ്ചുറി(335* റണ്‍സ്) സ്വന്തമാക്കി വാര്‍ണര്‍ 12 സ്ഥാനങ്ങളുയര്‍ന്ന് അഞ്ചാമതെത്തുകയും ചെയ്തു. ഈ വര്‍ഷാദ്യം 110-ാം റാങ്കിലായിരുന്ന ലാബുഷാഗ് എട്ടാം റാങ്ക് നേടുകയായിരുന്നു.

കെയ്ന്‍ വില്യംസന്‍ മൂന്നാം സ്ഥാനവും ബംഗ്ലദേശിനെതിരെ മികച്ച പ്രകടനം കാഴ്ചവച്ച ഇന്ത്യന്‍ താരം ചേതേശ്വര്‍ പൂജാര നാലാം സ്ഥാനവും നിലനിര്‍ത്തി. കൂടാതെ ഡേവിഡ് വാര്‍ണറിന്റെ കുതിപ്പില്‍ അജിന്‍ക്യ രഹാനെ ആറാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ന്യൂസീലന്‍ഡിനെതിരെ ഇരട്ടസെഞ്ചുറി നേടിയ ജോ റൂട്ട് ഏഴാം സ്ഥാനത്തെത്തിയപ്പോള്‍, ലബുഷെയ്ന്‍ എട്ടാം സ്ഥാനം കയ്യടക്കുകയായിരുന്നു. ഹെന്റി നിക്കോള്‍സ് 9ാമതും ദിമുത് കരുണരത്നെ 10ാമതുമാണ്. പാക്കിസ്ഥാന്റെ ബാബര്‍ അസം (13), ന്യൂസിലന്‍ഡിന്റെ റോസ് ടെയ്ലര്‍ (17) എന്നിവരും നേട്ടമുണ്ടാക്കി.

courtsey content - news online
prp

Leave a Reply

*