ആദ്യം പോയി കുറച്ച്‌ കിരീടങ്ങള്‍ നേടൂ; വാന്‍ ഡൈകിനോട് ക്രിസ്റ്റ്യാനോയുടെ സഹോദരി

ബാലണ്‍ ഡി ഓര്‍ അവാര്‍ഡ് ദാന ചടങ്ങില്‍ പോര്‍ച്ചുഗീസ് താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ വന്നിരുന്നില്ല. തന്‍െറ എതിരാളി ലയണല്‍ മെസ്സി ആറാമതും പുരസ്കാരം ഏറ്റുവാങ്ങുമ്ബോള്‍ ക്രിസ്റ്റ്യാനോ ഇറ്റലിയിലെ മിലാനില്‍ ആയിരുന്നു. ഇറ്റാലിയന്‍ ലീഗിലെ മികച്ച താരത്തിനുളള പുരസ്കാരം കൊണ്ട് താരത്തിന് തൃപ്തിയടയേണ്ടി വന്നു. മെസ്സി ഒന്നാം സ്ഥാനത്തെത്തിയപ്പോള്‍ ലിവര്‍പൂളിന്‍െറ വിര്‍ജില്‍ വാന്‍ ഡൈക്
ആയിരുന്നു രണ്ടാമത്. ഇത്തവണ ക്രിസ്റ്റാന്യോ മൂന്നാം സ്ഥാനത്തേക്ക് പിന്തളളപ്പെട്ടു.

ഇതിനിടെ റൊണാള്‍ഡോയുടെ ചടങ്ങിലെ അഭാവത്തെക്കുറിച്ച്‌ മാധ്യമപ്രവര്‍ത്തകന്‍ ചോദിച്ചപ്പോള്‍ ​വാന്‍ ഡൈക് പറഞ്ഞ മറുപടിയാകട്ടെ വിവാദമായിരിക്കുകയാണ്. ‘അപ്പോള്‍ അദ്ദേഹം എതിരാളിയായിരുന്നോ?’ എന്ന തരത്തില്‍ തമാശ മട്ടിലാണ് അദ്ദേഹം സംസാരിച്ചത്. എന്നാല്‍ ഇതിനെതിരെ റൊണാള്‍ഡോയുടെ സഹോദരി കതിയ അവീറോ ഇപ്പോള്‍ ഇന്‍സ്റ്റാഗ്രാമില്‍ രംഗത്തെത്തിയത് വിവാദത്തിന് തിരികൊളുത്തി.

രണ്ട് സീസണുകള്‍ക്ക് മുമ്ബ് ചാമ്ബ്യന്‍സ് ലീഗില്‍ യുവന്റസിനെതിരെ റൊണാള്‍ഡോ നേടിയ ബൈ സക്കിള്‍ കിക്ക് ചിത്രത്തിനൊപ്പം അവള്‍ എഴുതി: പ്രിയ വിര്‍ജില്‍, നിങ്ങള്‍ ഇപ്പോള്‍ എവിടെയാണോ അവിടെ റൊണാള്‍ഡോ ആയിരം തവണ വന്ന് പോയി. സ നിങ്ങള്‍ വര്‍ഷങ്ങളായി കളിച്ചിട്ടും ട്രോഫി ലഭിക്കാത്ത ആ രാജ്യത്ത് ക്രിസ്റ്റ്യാനോ മൂന്ന് തവണ ലീഗ് ചാമ്ബ്യനായിരുന്നു-മാഞ്ചസ്റ്റര്‍ യുണൈറ്റഡിനൊപ്പമുള്ള സഹോദരന്റെ പ്രീമിയര്‍ ലീഗ് കിരീടങ്ങള്‍ പരാമര്‍ശിച്ച്‌ അവര്‍ പറഞ്ഞു.

വിര്‍ജില്‍, റൊണാള്‍ഡോയ്ക്ക് ഇതിനകം അഞ്ച് തവണ ആ അവാര്‍ഡ് ലഭിച്ചിട്ടുണ്ട്, തന്‍െറ കരിയറില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ നിങ്ങളെക്കാള്‍ കൂടുതല്‍ കിരീടങ്ങള്‍ നേടിയിട്ടുണ്ട്.ഇപ്പോള്‍ പോയി പ്രാധാന്യമുള്ള ചില കിരീടങ്ങള്‍ നേടുക. അതിന് ശേഷം നമ്മള്‍ വീണ്ടും സംസാരിക്കും. ട്രോഫികള്‍ ഏറെ എത്തിപ്പെട്ടാന്‍ നിങ്ങള്‍ക്ക് ക്രിസ്റ്റ്യാനോക്കൊപ്പം ഒരേ മേശയില്‍ ഇരിക്കാന്‍ കഴിഞ്ഞേക്കും -അവര്‍ വ്യക്തമാക്കി.

‘പ്രിയപ്പെട്ട വിര്‍ജില്‍, നിങ്ങള്‍ പോയ സ്ഥലത്ത് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ആയിരം തവണ പോയി വന്നിരിക്കുന്നു. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ നിങ്ങള്‍ വര്‍ഷങ്ങളായി കളിക്കുന്ന രാജ്യത്ത് മൂന്ന് തവണ ചാമ്ബ്യനായിരുന്നു, എന്നിട്ടും നിങ്ങള്‍ക്ക് ഇത് വരെ ഒരു കിരീടം ലഭിച്ചിട്ടില്ല. നിങ്ങള്‍ കളിക്കുന്ന രാജ്യത്തെ ഏറ്റവും മികച്ച കളിക്കാരനും മികച്ച സ്കോററുമാണ് ക്രിസ്റ്റ്യാനോ. അന്നദ്ദേഹം നിങ്ങളേക്കാള്‍ ചെറുപ്പമായിരുന്നു.

‘പിന്നെ, ക്രിസ്റ്റ്യാനോ മറ്റ് നാടുകളിലേക്ക് പോയി അവിടത്തെ ഏറ്റവും മികച്ച കളിക്കാരനായി. റയല്‍ മാഡ്രിഡ്, വിര്‍ജിലിനോട് എന്തെങ്കിലും പറയണോ? ഈ ക്ലബ് ചാമ്ബ്യന്‍സ് ലീഗ് ഫൈനലില്‍ പോലും നിങ്ങളെ തോല്‍പ്പിച്ചു.അതേസമയം താന്‍ റൊണാള്‍ഡോയോട് അനാദരവ് കാണിക്കുന്നില്ലെന്നും അഭിമുഖം മുഴുവന്‍ കേള്‍ക്കാന്‍ ആളുകള്‍ തയ്യാറാകണമെന്നും ​വാന്‍ ഡൈക് അഭിപ്രായപ്പെട്ടു.

courtsey content -news online
prp

Leave a Reply

*