റദ്ദാക്കിയ 500, 1000 രൂപ നോട്ടുകള്‍ ഉപയോഗിക്കുന്നതിനുള്ള ഇളവ് ഇന്ന് അവസാനിക്കും. പെട്രോള്‍ പമ്പുകള്‍, റെയില്‍വെ ടിക്കറ്റ് കൗണ്ടറുകള്‍ എന്നിവ ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ക്കായിരുന്നു ഇളവ് അനുവദിച്ചിരുന്നത്. ഇന്ന് അര്‍ദ്ധരാത്രി വരെ മാത്രമേ ഈ നോട്ടുകള്‍ ഇനി ഉപയോഗിക്കാന്‍ സാധിക്കുകയുള്ളൂ. നാളെ മുതല്‍ പഴയ നോട്ടുകള്‍ ബാങ്കുകളില്‍ നിന്ന് തന്നെ മാറിയെടുക്കേണ്ടി വരും. അസാധു നോട്ടുകള്‍ ഉപയോഗിച്ച് വൈദ്യുതി ബില്‍, ജലക്കരം, ട്രഷറി ഫീസുകള്‍ എന്നിവ അടയ്ക്കുവാന്‍ അനുമതി നല്‍കിയിരുന്ന ഇളവും ഇന്ന് അവസാനിക്കും.