ബാങ്ക് ഇടപാടുകൾക്ക് സർവീസ് ചാർജ് ഏർപ്പെടുത്താൻ സ്വകാര്യ ബാങ്കുകൾ തീരുമാനിച്ചു. കറൻസിരഹിത ഇടപാടുകൾ പ്രോത്സാഹിപ്പിക്കുന്നതിന്‍റെ ഭാഗമായാണ് ഈ തീരുമാനം. മാസത്തിൽ നാലിൽ കൂടുതൽ പണമിടപാട് നടത്തുന്നവരിൽനിന്നുമാണ് 150 രൂപ സർവീസ് ചാർജ് ഈടാക്കുന്നത്. കുട്ടികളുടെയും മുതിർന്ന പൗരന്മാരുടെയും പേരിലുള്ള അക്കൗണ്ടുകൾക്ക് ഇതു ബാധകമല്ല. ഐസിഐസിഐ, ആക്സിസ് ബാങ്ക്, എച്ച്ഡിഎഫ്‌സി തുടങ്ങിയ ബാങ്കുകളാണ് തീരുമാനം കൈക്കൊണ്ടത്.


