ബംഗ്ലാദേശിന്റെ സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട് നിര്‍ണായ വെളിപ്പെടുത്തല്‍ നടത്തിയ പ്രധാനമന്ത്രിയെ പരിഹസിച്ച്‌ ഭൂഷണ്‍

ബംഗ്ലാദേശിന്റെ സ്വാതന്ത്ര്യസമരത്തിനായി സത്യാഗ്രഹം ചെയ്തതിന് ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ടെന്ന് പറഞ്ഞ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരിഹസിച്ച്‌ മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍. സ്വാതന്ത്ര്യസമരത്തിന് പങ്കെടുത്ത് അഞ്ച് വയസ്സുകാരന്‍ ബാല മോദി ജയിലില്‍ പോയതുപോലെ തന്നെ ആവും ഇതും എന്നാണ് ഭൂഷണന്‍ തന്‍്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ പരിഹസിച്ചിരിക്കുന്നത്.

‘ബംഗ്ലാദേശിന്റെ വിമോചനത്തിന് പാകിസ്താനുമായി നമ്മുടെ സര്‍ക്കാര്‍ യുദ്ധത്തിന് പോയപ്പോള്‍ ബംഗ്ലാദേശിന്റെ വിമോചനത്തെ പിന്തുണച്ചതിന് മോദിജിയെ ഇന്ത്യയില്‍ ജയിലിലടച്ചു! സ്വാതന്ത്ര്യസമരത്തില്‍ 5 വയസുകാരനായ ബാലമോദി ജയിലില്‍ പോയത് പോലെ, ഗുജറാത്ത് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ‘പൊളിറ്റിക്കല്‍ സയന്‍സില്‍’ എം.എ. എടുത്ത പോലെ! കള്ളം പറയുന്നതിനൊക്കെ ഒരു പരിധിയില്ലേ’- എന്നാണ് പ്രശാന്ത് ഭൂഷണ്‍ ട്വീറ്റ് ചെയ്തത്.

ബംഗ്ലാദേശിലെ സ്വാതന്ത്ര്യപോരാട്ടം തന്റെ ജീവിതത്തിലെ പ്രധാനപ്പെട്ട ഒരു ഏട് തന്നെയാണെന്നായിരുന്നു പ്രധാനമന്ത്രി പറഞ്ഞത്. സ്വാതന്ത്ര്യത്തിനായുള്ള ബംഗ്ലാദേശിന്റെ ഈ സത്യാഗ്രഹത്തിനിടെ താന്‍ ജയിലില്‍ കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബംഗ്ളാദേശിനായി തന്‍്റെ ഇരുപതുകളില്‍ സഹപ്രവര്‍ത്തകര്‍ക്കൊപ്പമായിരുന്നു സത്യാഗ്രഹം നടത്തിയതെന്നായിരുന്നു നരേന്ദ്ര മോദി പറഞ്ഞത്.

prp

Leave a Reply

*