ബംഗാള്‍ ഉള്‍ക്കടലില്‍ നാളത്തോടെ പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

നാളത്തോടെ തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. പിന്നീട് ശക്തി പ്രാപിച്ച്‌ പടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ച്‌ ഡിസംബര്‍ രണ്ടോടെ തമിഴ്‌നാട്-പുതുച്ചേരി തീരത്ത് എത്തിയേക്കുമെന്നാണ് മുന്നറിയിപ്പുള്ളത്.

കേരളത്തില്‍ നിലവിലെ സാഹചര്യത്തില്‍ സാധാരണ മഴയ്ക്കുള്ള സാധ്യത മാത്രമാണുള്ളത്. സംസ്ഥാനത്തെ നാല് ജില്ലകളില്‍ ചൊവാഴ്ച്ച മഴമുന്നറിയിപ്പ് പ്രഖ്യാപിച്ചു. കൂടാതെ അടുത്ത 24 മണിക്കൂറില്‍ കേരള തീരത്ത് മത്സ്യ ബന്ധനത്തിന് തടസമില്ല.

prp

Leave a Reply

*