ബാലഭാസ്‌കറിന്റെ മരണം: കലാഭവന്‍ സോബി‍യുടെ മൊഴി നുണ; കള്ളസാക്ഷി പറഞ്ഞതില്‍ കേസെടുക്കണമെന്നാവശ്യപ്പെട്ട് സിബിഐ കോടതിയില്‍

തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ അപകട മരണവുമായി ബന്ധപ്പെട്ട് കള്ളസാക്ഷി പറഞ്ഞ കലാഭവന്‍ സോബി ജോര്‍ജിനെതിരെ കേസെടുക്കണമെന്ന സിബിഐ. തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഇതുമായി ബന്ധപ്പെട്ട് സിബിഐ ഹര്‍ജി നല്‍കിയിട്ടുണ്ട്.

ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് സോബിന്‍ നല്‍കിയ മൊഴി അന്വേഷണ സംഘത്തെ തെറ്റിദ്ധരിപ്പിക്കാന്‍ ഇടയാക്കി. സോബിന്‍ മനപ്പൂര്‍വ്വം നുണ പറഞ്ഞതാണ്. ഇത്തരത്തില്‍ കള്ളസാക്ഷി പറഞ്ഞ സോബിനെതിരെ കേസെടുക്കണമെന്നും സിബിഐ കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ ആവശ്യപ്പെടുന്നുണ്ട്.

2018 സെപ്തംബര്‍ 25നാണ് ബാലഭാസ്‌കറിന്റെ വാഹനം അപകടത്തില്‍ പെടുന്നത്. എന്നാല്‍ അപകടത്തില്‍ പെടുന്നതിന് മുമ്ബ് ബാലഭാസ്‌കര്‍ ആക്രമിക്കപ്പെട്ടതായാണ് സോബി സിബിഐ സംഘത്തിന് മുമ്ബാകെ മൊഴി വല്കിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഈ മൊഴി കളവാണെന്നും കണ്ടെത്തിയിട്ടുണ്ട്.

prp

Leave a Reply

*