ജനിച്ച് 6 മിനിട്ടിനുള്ളില്‍ ആധാര്‍ കാര്‍ഡ്!!! കൊച്ചു കാവ്യയ്ക്ക് ഇത് ചരിത്ര നേട്ടം

മഹാരാഷ്ട്ര: ആധാര്‍ കാര്‍ഡ് എടുക്കണമെങ്കില്‍ എന്തെല്ലാം പൊല്ലാപ്പുകളാണ്. അക്ഷയ കേന്ദ്രത്തിലോ മറ്റോ പോവണം, ക്യൂ നില്‍ക്കണം ഫോം പൂരിപ്പിച്ച്‌ നല്‍കണം അങ്ങനെയങ്ങനെ നൂലാമാലകള്‍ ഒത്തിരി. എന്നാല്‍, ജനിച്ച്‌ ആറ് മിനിട്ടു കൊണ്ട് ആധാര്‍ കാര്‍ഡ് കിട്ടിയാലോ.

മഹാരാഷ്ട്രയിലെ ഒസ്മാനാബാദില്‍ ജനിച്ച ഭാവന സന്തോഷ് ജാധവ് എന്ന നവജാത ശിശുവിനാണ് ഇത്തരത്തിലൊരു അപൂര്‍വ ഭാഗ്യം ലഭിച്ചത്. ഞായറാഴ്ച ഉച്ചയ്ക്ക് 12.03നാണ് ഒസ്മാനാബാദ് ജില്ലയിലെ  ആശുപത്രിയില്‍ ഭാവന ജനിച്ചത്. ഉടന്‍ തന്നെ   ആധാറിനായി മാതാപിതാക്കള്‍ ഓണ്‍ലൈനായി അപേക്ഷ നല്‍കി. 12.09ആയപ്പോഴേക്കും കുഞ്ഞിന്‍റെ  ആധാര്‍ കാര്‍ഡ് റെഡിയായി.

ജില്ലയ്ക്കിത് അഭിമാന നിമിഷമാണെന്നും ഉടന്‍ തന്നെ എല്ലാ കുട്ടികള്‍ക്കും ആധാര്‍ ലഭിക്കുന്നതിനായി രജിസ്റ്റര്‍ ചെയ്യുമെന്നും കളക്ടര്‍  രാധാകൃഷ്ണ ഗാമെ പറഞ്ഞു.

prp

Related posts

Leave a Reply

*