‘കുഞ്ഞിന്റെ മേല് നോവും..അതിനെ വെറുതെ വിടൂ’ ലാത്തിയുമായി തന്നെ തല്ലിച്ചതക്കുന്ന പൊലിസുകാര്‍ക്കു മുന്നില്‍ കേണപേക്ഷിച്ച്‌ യുവാവ്; യുപിയില്‍ നിന്നും ഒരു ക്രൂരദൃശ്യം

തല്ലല്ലേ സാറേ എന്റെ കുഞ്ഞിന്റെ മേല് തട്ടും…ഭയന്ന് കരയുന്ന കുഞ്ഞിനെ മാറോട് ചേര്‍ത്തു പിടിച്ച്‌ കേണപേക്ഷിക്കുന്ന യുവാവ്.

അയാളെ ഒടിച്ചിട്ട് ലാത്തികൊണ്ട് തല്ലിച്ചതക്കുന്ന പൊലിസ്. സോഷ്യല്‍ മീഡിയയില്‍ വൈറലായ ദൃശ്യങ്ങളില്‍ നിന്നുള്ളതാണിത്. കഴിഞ്ഞ ദിവസം ഉത്തര്‍പ്രദേശിലെ കാണ്‍പൂര്‍ ദേഹാത്തില്‍ ജില്ലാ ആശുപത്രി വളപ്പില്‍ നടന്ന സംഭവം ആരോ കാമറയില്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുകയായിരുന്നു.

ഭയന്നു കരയുന്ന ഒരു കുഞ്ഞിനെ മാറത്തടക്കി പിടിച്ചു നില്‍ക്കുന്നയാളെ ഒരു പൊലിസ് ഉദ്യേഗസ്ഥന്‍ ലാത്തികൊണ്ട് നിര്‍ദയം തല്ലുന്നതാണ് ദൃശ്യങ്ങളില്‍ ആദ്യം കാണുന്നത്. സമീപത്തായി പൊലിസ് വാഹനവും മറ്റു പൊലിസ് ഉദ്യോഗസ്ഥരുമൊക്കെയുണ്ട്. കുഞ്ഞിനെ ഉപദ്രവിക്കരുതെന്ന് നിലവിളിച്ചുകൊണ്ട് അയാള്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നു. എന്നാല്‍, പിറകെ ഓടിയെത്തുന്ന പൊലിസ് അയാളെ തടഞ്ഞു നിര്‍ത്തുന്നു. ഈ സമയമത്രയും നിലവിളിച്ചു കരയുകയാണ് അയാളുടെ മാറില്‍ അള്ളിപ്പിടിച്ചിരിക്കുന്ന ചെറിയ കുട്ടി.

കുട്ടിയെ അയാളില്‍ നിന്ന് പറിച്ചെടുക്കാനും പൊലീസ് ശ്രമിക്കുന്നുണ്ട്. നിലവളിച്ചു കരയുന്ന കുട്ടി അയാളില്‍ നിന്നുള്ള പിടിവിടുന്നില്ല. ‘അമ്മയില്ലാത്ത കുഞ്ഞാണിത്, അതിനെ ഉപദ്രവിക്കരുത്’ എന്ന് കരഞ്ഞു പറയുന്നുണ്ട് അടിയേറ്റയാള്‍. എന്നാല്‍, പൊലിസിന്റെ ക്രൂരതയില്‍ അല്‍പം പോലും അയവു വരുന്നില്ല.

ഉത്തര്‍പ്രദേശിലെ കാണ്‍പൂര്‍ ദേഹാത്തിലെ അക്ബര്‍പൂര്‍ ജില്ലാ ആശുപത്രിയിലാണ് സംഭവം. ഒ.പി ഡിപ്പാര്‍ട്ടുമെന്റിലെ സമരവുമായി ബന്ധപ്പെട്ടാണ് പൊലിസ് അവിടെ എത്തിയതെന്നാണ് പ്രാഥമികമായി ലഭിക്കുന്ന വിവരം. മര്‍ദനമേറ്റയാള്‍ ജില്ലാ ആശുപത്രിയിലെ ജീവനക്കാരനാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. അതേസമയം, മര്‍ദനമേറ്റയാളുടെ സഹോദരനാണ് ആശുപത്രിയിലെ ജീവനക്കാരനെന്നും ജീവനക്കാരനായ സഹോദരനെ പൊലിസ് കസ്റ്റഡിയിലെടുത്തപ്പോള്‍ തടയാന്‍ ശ്രമിച്ചയാളിനാണ് മര്‍ദനമേറ്റതെന്നും മറ്റു ചില റിപ്പോര്‍ട്ടുകളുമുണ്ട്.

ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെ സംഭവത്തില്‍ പൊലിസിനെതിരെ പ്രതിഷേധമുയര്‍ന്നു. ചെറിയ തോതില്‍ ബലം പ്രയോഗിക്കുക മാത്രമാണ് ചെയ്തതെന്നായിരുന്നു പൊലിസിന്റ ആദ്യ വിശദീകരണം.സ്ഥിരമായി ശല്യമുണ്ടാക്കുന്നയാളുടെ സഹോദരനാണ് മര്‍ദനമേറ്റതെന്നും പൊലിസ് വിശദീകരിച്ചിരുന്നു. എന്നാല്‍ പ്രതിഷേധം ശക്തമായതോടെ, സംഭവത്തില്‍ അന്വേഷണം നടത്തുമെന്നും കുറ്റക്കാര്‍ക്കെതിരെ നടപടി എടുക്കുമെന്നും യു.പി പൊലിസ് ട്വീറ്റ് ചെയ്തു.https://platform.twitter.com/embed/Tweet.html?dnt=false&embedId=twitter-widget-1&features=eyJ0ZndfZXhwZXJpbWVudHNfY29va2llX2V4cGlyYXRpb24iOnsiYnVja2V0IjoxMjA5NjAwLCJ2ZXJzaW9uIjpudWxsfSwidGZ3X2hvcml6b25fdHdlZXRfZW1iZWRfOTU1NSI6eyJidWNrZXQiOiJodGUiLCJ2ZXJzaW9uIjpudWxsfSwidGZ3X3NwYWNlX2NhcmQiOnsiYnVja2V0Ijoib2ZmIiwidmVyc2lvbiI6bnVsbH19&frame=false&hideCard=false&hideThread=false&id=1468994488911552513&lang=en&origin=https%3A%2F%2Fm.dailyhunt.in%2Fnews%2Findia%2Fmalayalam%2Fkairalinews-epaper-dha6324b033aa04e1cb819819ee7789f04%2Fdheerasainikarkk%2Baadharanjali%2Barppich%2Brajyamanthimopacharam%2Barppich%2Bpradhanamanthri-newsid-n340129994&sessionId=d0d2ac2fb1ba9e81b669811c7bfc001c6459eca3&theme=light&widgetsVersion=9fd78d5%3A1638479056965&width=550px

prp

Leave a Reply

*