തെന്നിന്ത്യന്‍ താരം സാമന്ത പഴനി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. മയോസൈറ്റീസ് എന്ന രോഗാവസ്ഥയോട് പൊരുതുന്നതിനിടെയാണ് ക്ഷേത്രദര്‍ശനം.
ലളിതമായ വസ്ത്രമാണ് അണിഞ്ഞത്. 600 പടികള്‍ കയറുകയും ഓരോ പടിയില്‍ കര്‍പ്പൂരം തെളിക്കുകയും ചെയ്തു. ജാനു എന്ന ചിത്രത്തിന്റെ സംവിധായകന്‍ സി. പ്രേംകുമാറും താരത്തിനൊപ്പം ഉണ്ടായിരുന്നു.
ചികിത്സ നടക്കുന്നതിനാല്‍ മാസ്‌ക് അണിഞ്ഞാണ് സാമന്ത ദര്‍ശനത്തിന് എത്തിയത്. കഴിഞ്ഞ വര്‍ഷമാണ് താന്‍ ചികിത്സ നേടുന്ന വിവരം സാമന്ത വെളിപ്പെടുത്തുന്നത്. അതേസമയം ശാകുന്തളം ആണ് റിലീസിന് ഒരുങ്ങുന്ന സാമന്ത ചിത്രം. രണ്ടുതവണ റിലീസ് മാറ്റിയ ചിത്രം ഏപ്രില്‍ 14ന് വിഷുദിനത്തില്‍ റിലീസ് ചെയ്യാനാണ് തീരുമാനം.ദേവ് മോഹന്‍ ആണ് നായകന്‍.

