എടിഎമ്മിൽ നിന്ന് പ്രതിദിനം 2500 രൂപ വരെ പിന്‍വലിക്കാം

que

എടിഎമ്മിൽ നിന്ന് 2500 രൂപ വരെയും അസാധു നോട്ടുകൾ നൽകി 4500 രൂപ വരെയും പിൻവലിക്കാമെന്നും റിസർവ് ബാങ്ക് അറിയിച്ചു. ഇനി ആഴ്ചയിൽ പരമാവധി 24,000 രൂപ വരെ പിൻവലിക്കാം. പുതിയ 500 രൂപ നോട്ടുകൾ വിതരണത്തിനായി ബാങ്കുകളിൽ എത്തി തുടങ്ങി. നാസിക്കിലെ കറൻസി നോട്ട് പ്രസിൽ നിന്നാണ് 500 രൂപയുടെ 50 ലക്ഷം നോട്ടുകൾ റിസർവ് ബാങ്ക് ആസ്ഥാനത്തെത്തിച്ചത്.

കഴിഞ്ഞ 10 മുതൽ ഇന്നലെ വൈകുന്നേരം അഞ്ചു മണിവരെ ഏകദേശം മൂന്നു ലക്ഷം കോടി രൂപയുടെ അഞ്ഞൂറ്, ആയിരം നോട്ടുകൾ ബാങ്കുകളിൽ നിക്ഷേപിക്കപ്പെട്ടു. ബാങ്കുകള്‍ നേരിട്ടും എടിഎമ്മുകൾ വഴിയും കഴിഞ്ഞ നാലു ദിവസമായി മൊത്തം 50,000 കോടി രൂപ ഇടപാടുകാർക്കു നൽകി. 500 രൂപ നോട്ടുകൾ ലഭ്യമാകുന്നതോടെ നോട്ടുപ്രതിസന്ധി കുറയുമെന്നാണ് കരുതുന്നത്.

prp

Related posts

Leave a Reply

*