ഏഷ്യന്‍ ചാംപ്യന്‍സ് ട്രോഫി ഹോക്കിയില്‍ പാക്കിസ്ഥാനെ 3-2 ന് തകര്‍ത്ത് ഇന്ത്യ കിരീടം സ്വന്തമാക്കി. ഇത് ഇന്ത്യയുടെ രണ്ടാം ചാംപ്യൻസ് ട്രോഫി ഹോക്കി കിരീടമാണ്. പരുക്കിനെത്തുടര്‍ന്ന് ക്യാപ്റ്റന്‍ പി ആര്‍ ശ്രീജേഷ് ഇല്ലാതെയാണ് ഇന്ത്യ കളിക്കാന്‍ ഇറങ്ങിയത്. കളി തീരാന്‍ 10 മിനിട്ട് ശേഷിക്കെയായിരുന്നു ഇന്ത്യയുടെ യഥാര്‍ഥ സര്‍ജിക്കല്‍ സ്ട്രൈക്ക് നടന്നത്. രുപീന്ദർ പാൽ സിങ്, അഫാൻ യൂസഫ്, നിക്കിൻ തിമ്മയ്യ എന്നിവരാണ് ഇന്ത്യയ്ക്കായി ഗോൾ നേടിയത്.
