നടി മംമ്ത മോഹന്‍ദാസിനെ പരിഹസിച്ച് സംവിധായകന്‍ ആഷിഖ് അബു. സ്ത്രീകള്‍ക്കെതിരായ ആക്രമണങ്ങളെ നിസ്സാരവത്ക്കരിക്കുന്ന നടി മംമ്തയുടെ നിലപാടിനെതിരെയാണ് ആഷിഖ് പ്രതികരിച്ചത്.
എല്ലാത്തരത്തിലും മംമ്തയോട് സഹതപിക്കുന്നു എന്നാണ് ആഷിഖിന്‍റെ പരിഹാസം.സ്ത്രീകള്‍ ആക്രമിക്കപ്പെടുന്നുണ്ടെങ്കില്‍ അതിന് കാരണക്കാര്‍ അവര്‍കൂടി ആണെന്നും, അവര്‍ പ്രോത്സാഹിപ്പിക്കുന്ന ചില ഘടകങ്ങളാണ് ഒടുവില്‍ ലൈംഗിക ആക്രമത്തിലേക്ക് പോലും ചെന്നെത്തിക്കുന്നതെന്നുമുള്ള മംമ്ത മോഹന്‍ദാസിന്‍റെ പ്രസ്താവനയാണ് വിവാദത്തിലേക്ക് വഴിവെച്ചത്.
ഇതിനു മറുപടിയുമായി റിമ കല്ലിങ്കല്‍ എത്തിയിരുന്നു.സ്ത്രീകള്‍ക്ക് നേരിടേണ്ടി വന്ന ആക്രമണങ്ങള്‍ക്ക് ഉത്തരവാദികള്‍ അവരല്ല മറിച്ച് വേട്ടക്കാര്‍ തന്നെയാണെന്ന് റിമ കല്ലിങ്കല്‍ പറഞ്ഞത്. മറ്റൊന്നും ചെയ്തില്ലെങ്കിലും കുറഞ്ഞപക്ഷം ഇരയെ പരിഹസിക്കാതിരിക്കുകയെന്നും നിങ്ങള്‍ക്കുള്ളിലെ പോരാളിയോട് സ്നേഹവും ബഹുമാനവും മാത്രമേയുള്ളുവെന്നും മംമ്തയോട് റിമ പറഞ്ഞു.
ഇത്തരം ആക്രമണങ്ങളെ ലഘൂകരിക്കുകയും കുറ്റക്കാരെ സംരക്ഷിക്കുകയും ചെയ്യുന്ന സമൂഹം ഇതിനു ഉത്തരവാദികളാണ്. മറ്റൊരാളുടെ പ്രവൃത്തിയില്‍ കുറ്റബോധം തോന്നേണ്ടെന്നും റിമ വ്യക്തമാക്കി .
