അതിര്‍ത്തിയില്‍ വീണ്ടും പാക് പ്രകോപനം: രണ്ട് സൈനികര്‍ക്ക് വീരമൃത്യു

ശ്രീനഗര്‍: ജമ്മുകാശ്മീരില്‍ രജൗരിയിലെ നിയന്ത്രണരേഖയില്‍ പ്രകോപനമില്ലാതെ പാകിസ്ഥാന്‍ സൈന്യം നടത്തിയ വെടിവയ്പ്പില്‍ രണ്ട് സൈനികര്‍ക്ക് വീരമൃത്യു.നായിക് പ്രേം ബഹാദൂര്‍ ഖത്രി, റൈഫിള്‍മാന്‍ സുഖ്‌വീര്‍ സിംഗ് എന്നിവരാണ് വീരമൃത്യുവരിച്ചത്.

രജൗരിയിലെ സുന്ദര്‍ബനി സെക്ടറിലാണ് പാക് പ്രോകോപനമുണ്ടായത്.


അതിര്‍ത്തിയില്‍ പാക് സൈന്യം വെടിനിര്‍ത്തല്‍ ലംഘിക്കുന്നത് പതിവായിരിക്കുയാണ്. കഴിഞ്ഞ വ്യാഴാഴ്ചയും ശനിയാഴ്ചയുമായി പാകിസ്താന്‍ നടത്തിയ ആക്രമണത്തില്‍ രണ്ട് സൈനികര്‍ വീരമൃത്യവരിച്ചിരുന്നു. പൂഞ്ചില്‍ ഉള്‍പ്പെടെ വിവിധ ഭാഗങ്ങളില്‍ നിയന്ത്രണരേഖയ്ക്ക് സമീപമുള്ള ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെ പാക് സൈന്യം പ്രകോപനമില്ലാതെ വെടിവയ്ക്കുകയായിരുന്നു. ആക്രമണത്തില്‍ ഒരു പ്രദേശവാസിക്കും ജീവഹാനിയുണ്ടായി. രണ്ട് സ്ത്രീകള്‍ ഉള്‍പ്പടെ മൂന്ന് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.വ്യാഴാഴ്‌ച എച്ച്‌.എം.ടി മേഖലയില്‍ സൈനികര്‍ക്ക് നേരെ ഭീകരര്‍ നടത്തിയ വെടിവയ്‌പ്പില്‍ രണ്ട് സൈനികര്‍ മരണമടഞ്ഞിരുന്നു. നിയന്ത്രണരേഖയോട് ചേര്‍ന്നുള‌ള ഭാഗത്ത് പാകിസ്ഥാന്‍ നടത്തിയ ഷെല്‍ ആക്രമണത്തില്‍ വ്യാഴാഴ്‌ച ഒരു ജൂനിയര്‍ കമാന്റന്റ് ഓഫീസര്‍ മരണമടഞ്ഞിരുന്നു. ഒരു പ്രദേശവാസിക്ക് പരുക്കേല്‍ക്കുകയും ചെയ്‌തിരുന്നു.

prp

Leave a Reply

*