പണവും കൊണ്ടേ പോകൂവെന്നും പറഞ്ഞ് അവര്‍ ഡിമാന്‍ഡ് ചെയ്യുകയാണ്, സിനിമ പ്രൊഡ്യൂസ് ചെയ്യിപ്പിക്കാമെന്ന് പറഞ്ഞും ചിലര്‍ വരുന്നു; ചേട്ടന് വീട്ടിലേക്ക് വരാന്‍ പറ്റുന്നില്ലെന്ന് അനൂപിന്റെ ഭാര്യ

തിരുവനന്തപുരം: ഓണം ബമ്ബര്‍ ലോട്ടറിയുടെ ഒന്നാം സമ്മാനമായ ഇരുപത്തിയഞ്ചുകോടി അടിച്ചതോടെ അനൂപിന് വീട്ടിലേക്ക് വരാന്‍ പറ്റാത്ത അവസ്ഥയാണെന്ന് കുടുംബം.

പണം ചോദിച്ച്‌ ചെന്നൈയില്‍ നിന്നടക്കം ആളുകള്‍ വരുന്നുണ്ടെന്ന് അനൂപിന്റെ ഭാര്യ പറയുന്നു.

‘ഒരു ഭാഗത്ത് നിന്ന് ബാങ്കുകാരും മറുഭാഗത്ത് നിന്ന് ദാരിദ്ര്യം പറഞ്ഞും ആളുകള്‍ വരികയാണ്. പലരും ഡിമാന്‍ഡ് ചെയ്യുകയാണ്. എനിക്കൊരു 25 ലക്ഷം തരണം, 30 ലക്ഷം തരണം, അതുംകൊണ്ടേ ഞാന്‍ പോകൂവെന്നൊക്കെയാണ് പറയുന്നത്. കിട്ടിയ പണം മുഴുവന്‍ കൊടുത്തുകഴിഞ്ഞാല്‍ ധൂര്‍ത്തടിച്ച്‌ കളഞ്ഞെന്ന് നാളെ അവര്‍ തന്നെ പറയും.

ചെന്നൈയില്‍ നിന്നടക്കം ആളുകള്‍ വരുന്നുണ്ട്. രണ്ടും മൂന്നും കോടി കൊടുത്താല്‍ സിനിമ പ്രൊഡ്യൂസ് ചെയ്യിപ്പിക്കാം, അഭിനയിപ്പിക്കാമെന്നൊക്കെ പറഞ്ഞ് വരുന്നവരും ഉണ്ട്.’ അനൂപിന്റെ ഭാര്യ പറഞ്ഞു. ഒരു മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.

prp

Leave a Reply

*