അങ്കമാലിയില്‍ 145 കിലോ കഞ്ചാവ് പിടിച്ചു; മൂന്ന് യുവാക്കള്‍ പിടിയില്‍

അ​ങ്ക​മാ​ലി: 145 കി​ലോ ക​ഞ്ചാ​വു​മാ​യി മൂ​ന്നു യു​വാ​ക്ക​ളെ അ​ങ്ക​മാ​ലി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഇ​ടു​ക്കി തൊ​ടു​പു​ഴ മ​റ്റ​ത്തി​ല്‍ വീ​ട്ടി​ല്‍ ആ​ന്‍​സ​ന്‍ (34), തൊ​ടു​പു​ഴ പെ​രു​മ്ബി​ള്ളി​ച്ചാ​ല്‍ ചെ​ളി​ക്ക​ണ്ട​ത്തി​ല്‍ നി​സാ​ര്‍ (37), ഇ​ടു​ക്കി വെ​ള്ള​ത്തൂ​വ​ല്‍ അ​രീ​ക്ക​ല്‍ വീ​ട്ടി​ല്‍ ച​ന്തു (22) എ​ന്നി​വ​രെ​യാ​ണ് അ​ങ്ക​മാ​ലി സ്റ്റേ​ഷ​ന്‍ ഓ​ഫീ​സ​ര്‍ സോ​ണി മ​ത്താ​യി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം പു​ല​ര്‍​ച്ചെ അ​റ​സ്റ്റു ചെ​യ്ത​ത്.

110 കി​ലോ ക​ഞ്ചാ​വ് പ്ര​തി​ക​ള്‍ സ​ഞ്ച​രി​ച്ചി​രു​ന്ന വാ​ഹ​ന​ത്തി​ല്‍​നി​ന്നും 35 കി​ലോ പ്ര​തി​ക​ളി​ല്‍​നി​ന്നു കി​ട്ടി​യ വി​വ​ര​മ​നു​സ​രി​ച്ച്‌ തൊ​ടു​പു​ഴ​യി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലു​മാ​ണ് ക​ണ്ടെ​ടു​ത്ത​ത്. ആ​ന്ധ്ര​യി​ല്‍​നി​ന്നും സ്ഥി​ര​മാ​യി കാ​റി​ല്‍ ക​ഞ്ചാ​വു ക​ട​ത്തി കേ​ര​ള​ത്തി​ല്‍ വി​ല്പ​ന ന​ട​ത്തു​ന്ന സം​ഘ​ത്തി​ല്‍​പ്പെ​ട്ട​വ​രാ​ണ് പി​ടി​യി​ലാ​യ മൂ​വ​രും.

ആ​ലു​വ റൂ​റ​ല്‍ എ​സ്പി കെ. ​കാ​ര്‍​ത്തി​കി​ന് ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ര്‍​ന്നാ​ണ് അ​ര്‍​ധ​രാ​ത്രി​യോ​ടെ പോ​ലീ​സ് സം​ഘ​ത്തെ കു​ടു​ക്കി​യ​ത്. ര​ണ്ടു കാ​റു​ക​ളി​ലാ​യി​ട്ടാ​യി​രു​ന്നു സം​ഘം ക​ഞ്ചാ​വ് കൊ​ണ്ടു​വ​ന്ന​ത്. ആ​ദ്യ വാ​ഹ​ന​ത്തി​ല്‍ ചെ​റി​യ അ​ള​വി​ലെ ക​ഞ്ചാ​വ് ഉ​ണ്ടാ​യി​രു​ന്നു​ള്ളൂ.

ഈ ​വാ​ഹ​നം ത​ട​ഞ്ഞ​തോ​ടെ പി​ന്നാ​ലെ​യെ​ത്തി​യ കാ​ര്‍ അ​തി​വേ​ഗം പാ​ഞ്ഞു. എ​ന്നാ​ല്‍ പോ​ലീ​സ് വാ​ഹ​നം കു​റു​കെ​യി​ട്ട് സം​ഘ​ത്തെ പോ​ലീ​സ് കു​ടു​ക്കു​ക​യാ​യി​രു​ന്നു. ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ര്‍​ന്ന് പാ​ലി​യേ​ക്ക​ര ടോ​ള്‍ പ്ലാ​സ മു​ത​ല്‍ പോ​ലീ​സ് ഇ​വ​രെ നി​രീ​ക്ഷി​ച്ചു വ​രി​ക​യാ​യി​രു​ന്നു. ദേ​ശീ​യ​പാ​ത​യി​ല്‍ ക​ര​യാം​പ​റ​മ്ബി​ന് സ​മീ​പ​ത്തു​വ​ച്ചാ​ണ് വാ​ഹ​നം ത​ട​ഞ്ഞ​തും ഇ​വ​രെ പി​ടി​കൂ​ടി​യ​തും.

ആ​ന്ധ്ര​യി​ല്‍​നി​ന്ന് മു​ന്‍​പും ക​ഞ്ചാ​വ് ക​ട​ത്തി​യെ​ന്ന് പ്ര​തി​ക​ള്‍ സ​മ്മ​തി​ച്ച​താ​യി നാ​ര്‍​ക്കോ​ട്ടി​ക് സെ​ല്‍ ഡി​വൈ​എ​സ്പി മ​ധു ബാ​ബു പ​റ​ഞ്ഞു. നാ​ഷ​ണ​ല്‍ പെ​ര്‍​മി​റ്റ് ലോ​റി​യി​ലാ​ണ് ക​ഞ്ചാ​വു കൊ​ണ്ടു​വ​ന്നി​രു​ന്ന​തെ​ന്നും പ്ര​തി​ക​ള്‍ മൊ​ഴി ന​ല്‍​കി​യി​ട്ടു​ണ്ട്.

ഇ​വ​രു​ടെ മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ തൊ​ടു​പു​ഴ ക​ല്ലൂ​ര്‍​ക്കാ​ട് നി​ന്നും 35 കി​ലോ​യും പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്തി​ട്ടു​ണ്ട്. മു​ന്‍​പ് കൊ​ണ്ടു​വ​ന്ന​തി​ല്‍ ബാ​ക്കി​യാ​യ​താ​ണ് ഇ​തെ​ന്നാ​ണ് പി​ടി​യി​ലാ​യ​വ​ര്‍ പ​റ​യു​ന്ന​ത്.

ആ​ലു​വ ത​ഹ​സി​ല്‍​ദാ​ര്‍ സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന​ക​ള്‍ ന​ട​ത്തി​യ ശേ​ഷ​മാ​ണ് തു​ട​ര്‍ ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കി​യ​ത്. എ​എ​സ്‌ഐ​മാ​രാ​യ വ​ര്‍​ഗീ​സ്, ജോ​സ​ഫ്, സ​തീ​ശ​ന്‍, സ്പെ​ഷ​ല്‍ ടീം ​അം​ഗ​ങ്ങ​ളാ​യ ജി​സ്മോ​ന്‍, ഷാ​ജി, നി​സാ​ര്‍, റോ​ണി, ശ്യാം, ​സ​ലിം​കു​മാ​ര്‍ തു​ട​ങ്ങി​യ​വ​രും സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.

prp

Leave a Reply

*