അന്താരാഷ്‍ട്ര വിമാന സര്‍വീസുകള്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന വിലക്ക് തുടരും; വിലക്ക് നീക്കുന്ന കാര്യത്തില്‍ അറിയിപ്പ് പിന്നീടെന്ന് സൗദി അറേ​​ബ്യ

റിയാദ്: അന്താരാഷ്‍ട്ര വിമാന സര്‍വീസുകള്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന വിലക്ക് സൗദി അറേബ്യ ഉടന്‍ അവസാനിപ്പിക്കില്ല. വിലക്ക് നീക്കുന്ന കാര്യത്തില്‍ അറിയിപ്പ് പിന്നീടെന്ന് സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. വിലക്ക് നീക്കുന്നത് സംബന്ധിച്ച്‌ ഇന്ന് നിര്‍ണായകമായ പ്രഖ്യാപനമുണ്ടാകുമെന്നായിരുന്നു സൂചന. ഇതേ തുടര്‍ന്നാണ് ആഭ്യന്തര മന്ത്രാലയം വിശദീകരണവുമായി രംഗത്തെത്തിയത്.

ജനുവരി ഒന്നിന് ശേഷം രാജ്യത്ത് അന്താരാഷ്‍ട്ര വിമാന സര്‍വീസുകള്‍ ആരംഭിക്കുമെന്നും ഇത് സംബന്ധിച്ച വിശദാംശങ്ങള്‍ ഈ തീയ്യതിക്ക് 30 ദിവസം മുമ്ബ് അറിയിക്കുമെന്നും നേരത്തെ അധികൃതര്‍ സൂചിപ്പിച്ചിരുന്നു. കോവിഡ് സാഹചര്യം കൂടി കണക്കിലെടുത്താകും ഇത് സംബന്ധിച്ച അന്തിമ തീരുമാനമെന്നും അന്ന് അറിയിച്ചിരുന്നു. എന്നാല്‍ വിശദാംശങ്ങള്‍ പിന്നീട് അറിയിക്കുമെന്നാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ പുതിയ വെളിപ്പെടുത്തല്‍. നിലവില്‍ പ്രത്യേക ഇളവുകളുള്ള വിഭാഗങ്ങള്‍ക്ക് മാത്രമാണ് അന്താരാഷ്‍ട്ര യാത്രകള്‍ക്ക് അനുമതിയുള്ളത്.

prp

Leave a Reply

*