വാഷിംഗ്ടണ്‍: കഴിഞ്ഞാഴ്ച ഇറാന്റെ പ്രധാന ആണവകേന്ദ്രം ആക്രമിക്കാന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പദ്ധതിയിട്ടിരുന്നതായി റിപ്പോര്‍ട്ട്. പിന്നീട് പദ്ധതി വേണ്ടെന്ന് വയ്ക്കുകയായിരുന്നു.വൈസ് പ്രസിഡന്റ് മൈക് പെന്‍സ്, പുതിയ ആക്ടിംഗ് ഡിഫന്‍സ് സെക്രട്ടറി ക്രിസ്റ്റഫര്‍ മില്ലര്‍ തുടങ്ങിയവര്‍ പങ്കെടുത്ത യോഗത്തിലാണ് ട്രംപ് ഇത്തരത്തിലൊരു ആവശ്യം മുന്നോട്ടുവച്ചത്.
ദേശീയ സുരക്ഷാ ഉദ്യോഗസ്ഥര്‍ ട്രംപിനെ പിന്തിരിപ്പിക്കുകയായിരുന്നെന്നാണ് റിപ്പോര്‍ട്ട്. വിശാലമായ സംഘര്‍ഷത്തിന്റെ അപകടസദ്ധ്യത ചൂണ്ടിക്കാട്ടി ആക്രമണത്തിന് മുതിരരുതെന്ന് ഉപദേശകര്‍ ട്രംപിനെ ഉപദേശിച്ചു.
‘പ്രസിഡന്റ് സാദ്ധ്യതകള്‍ചോദിച്ചു. ഉദ്യോഗസ്ഥര്‍ അദ്ദേഹത്തെ സാഹചര്യങ്ങള്‍ പറഞ്ഞ് ബോധ്യപ്പെടുത്തി. ഒടുവില്‍ മുന്നോട്ട്‌പോകേണ്ടെന്ന് അദ്ദേഹം തീരുമാനിച്ചു.’ ഉദ്യോഗസ്ഥര്‍ പറഞ്ഞു. കഴിഞ്ഞ നാല് വര്‍ഷവും ഇറാനോട് ശത്രുതാപരമായ നയമാണ് ട്രംപ് സ്വീകരിച്ചു വന്നത്.

