അമേരിക്കയില്‍ ഒരു ലക്ഷം ജനങ്ങളില്‍ 671 പേര്‍ക്ക് കോവിഡ്, ഇന്ത്യയില്‍ 30 മാത്രം; രോഗമുക്തി നിരക്ക് 56 ശതമാനത്തിലേക്ക്

ന്യൂഡല്‍ഹി: ജനസംഖ്യയുമായി തട്ടിച്ചുനോക്കുമ്ബോള്‍ ഇന്ത്യയില്‍ കോവിഡ് വ്യാപനം കുറവാണെന്ന് കേന്ദ്രസര്‍ക്കാര്‍. ഒരു ലക്ഷം ജനങ്ങളില്‍ ലോകരാജ്യങ്ങളില്‍ ഏറ്റവും കുറവ് കോവിഡ് കേസുകള്‍ ഉളള രാജ്യം ഇന്ത്യയാണെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി.

ലോകാരോഗ്യസംഘടനയുടെ റിപ്പോര്‍ട്ടിനെ ഉദ്ധരിച്ചാണ് കേന്ദ്രസര്‍ക്കാര്‍ കണക്കുകള്‍ നിരത്തിയത്. രാജ്യത്ത് ഒരു ലക്ഷത്തില്‍ 30 പേര്‍ക്ക് എന്ന കണക്കിലാണ് രോഗവ്യാപനം സംഭവിച്ചത്. ആഗോള ശരാശരി 114.67 ആണ്. അതായത് ഇന്ത്യയെക്കാള്‍ മൂന്നിരട്ടി വരും ഇത്. അമേരിക്കയില്‍ ഒരു ലക്ഷം ജനങ്ങളില്‍ 671 പേര്‍ക്ക് കോവിഡ് ഉണ്ട്. ജര്‍മ്മനി, സ്‌പെയിന്‍, ബ്രസീല്‍ എന്നിവിടങ്ങളില്‍ യഥാക്രമം 583, 526, 489 എന്നിങ്ങനെയാണ് കോവിഡ് കേസുകള്‍. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ രാജ്യം കൈവരിച്ച നേട്ടമാണ് ഈ കണക്കുകള്‍ കാണിക്കുന്നതെന്നും കേന്ദ്രസര്‍ക്കാര്‍ ചൂണ്ടിക്കാണിക്കുന്നു.

രാജ്യത്ത് കോവിഡ് മുക്തി നിരക്കും ഉയര്‍ന്നിട്ടുണ്ട്. കോവിഡ് സ്ഥിരീകരിച്ചവരില്‍ 55.77 ശതമാനമാണ് കോവിഡ് രോഗമുക്തി നിരക്ക്. നിലവില്‍ രാജ്യത്ത് നാലേകാല്‍ ലക്ഷം ആളുകള്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 1,74,384 പേര്‍ ചികിത്സയില്‍ കഴിയുമ്ബോള്‍ 237,195 പേരാണ് രോഗമുക്തി നേടി ആശുപത്രി വിട്ടത്.

prp

Leave a Reply

*